Latest News From Kannur

*വാട്ടർ കളർ മൽസരത്തിൽ ഗായത്രി എച്ച് ബിനോയിക്ക് ഒന്നാം സ്ഥാനം*

0

പാനൂർ:ആർട്ടിസ്റ്റ് ഗണപതി മാസ്റ്ററുടെ സ്മരണാർത്ഥം നടത്തിയ ഗണപത് അഖില കേരള വാട്ടർ കളർ മത്സരത്തിൽ ഗായത്രി ബിനോയ് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായിനടത്തിയ മത്സരത്തിൽ 9 ജില്ലകളിൽ നിന്ന് 240 പേർ പങ്കെടുത്തു വ്യാഴാഴ്ച പട്ടാമ്പി എം എൽ പി സ്കൂളിൽ നടന്ന നടക്കുന്ന സമ്മേളനത്തിൽ സമ്മാനം വിതരണം ചെയ്യും. മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്ക്കൂളിലെ എട്ടാം തരം വിദ്യാർത്ഥിനിയാണ്.ഒളവിലം രാമകൃഷ്ണ ഹൈസ്ക്കൂളിലെ അധ്യാപകനായ ബിനോയ് വിശ്വത്തിൻ്റെയും സൗത്ത് പാട്യം സ്ക്കൂളിലെ അധ്യാപിക ഹൃദ്യയുടെയും മകളാണ്. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.

Leave A Reply

Your email address will not be published.