കലാനിധി ട്രസ്റ്റ് രബീന്ദ്രനാഥാ പ്രഥമ സ്മൃതി പുരസ്‌കാരം പി.ആര്‍. നാഥനും, രബീന്ദ്രനാഥ ടാഗോര്‍ സ്മാരക പുരസ്‌കാരം സൗമ്യകൃഷ്ണയ്ക്കും, ദക്ഷിണാമൂര്‍ത്തി പ്രഥമ സ്മൃതിപുരസ്‌കാരം പ്രമോദ് കാപ്പാടിനും സമര്‍പ്പിച്ചു.
കണ്ണൂര്‍: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ സില്‍വര്‍ ജൂബിലി ആഘോക്ഷത്തിന്റെ ഭാഗമായി കലാനിധി ഫെസ്റ്റ്, രബീന്ദ്രനാഥാ ടാഗോര്‍ സ്മൃതി പുരസ്‌കാരസമര്‍പ്പണവും മീഡിയ അവാര്‍ഡും, കണ്ണൂര്‍ ചേമ്പര്‍ഓഫ് കോമേഴ്‌സ് ആഡിറ്റോറിയത്തില്‍ നടന്നു. കലാനിധി ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ആന്റ് മാനേജിങ് ട്രസ്റ്റി ഗീതാ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച് യോഗം പുരാവസ്തു, രജിസ്‌ട്രേഷന്‍, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു
കണ്ണൂര്‍, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ആഡിറ്റോറിയത്തില്‍
പ്രശസ്ത നടന്‍ എം.ആര്‍.ഗോപകുമാര്‍ മുഖ്യാഥിതി ആയിരുന്നു. വാദ്യാകുലപതി കേരള സംഗീത നാടക അക്കാദമി ചെയര്‍മാനും കലാനിധി രക്ഷധികാരിയുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, മക്കളായ ശരണ്യ മട്ടന്നൂര്‍, മട്ടന്നൂര്‍ ശ്രീരാജ്, മട്ടന്നൂര്‍ ശ്രീരാഗ്, മരുമകന്‍ നീര്‍വേലി പദ്മകുമാര്‍ എന്നിവര്‍ക്ക് കലാനിധി, രബിന്ദ്രനാഥ് ടാഗോര്‍ സ്മാരക പുരസ്‌കാരം നല്‍കി ആദരിച്ചു. ചിത്രകാരന്‍. എസ്.അശോക്കുമാര്‍ സര്‍ഗാലയ രൂപകല്പന ചെയ്ത ചിത്രഫലകവും പ്രശസ്തിപത്രവും പുരസ്‌കാരവും പട്ടും വളയും പൊന്നാടയും ചാര്‍ത്തി ശങ്കരന്‍കുട്ടി മാരാരെ ആദരിച്ചു. ചിത്രകലാകാരനായ എസ്.അശോക് കുമാര്‍, സര്‍ഗാലയക്കു ആര്‍ടിസ്റ്റ് നമ്പൂതിരി സ്മൃതി പുരസ്‌കാരം നല്‍കി.
രബിന്ദ്രനാഥ ടാഗോര്‍ സ്മാരക അക്ഷര ജ്യോതി പുരസ്‌കാരം കവയിത്രിയും, ഭരതനാട്യം, മോഹിനിയാട്ടം കലാകാരിയുമായ അനിവേദ എ.ആര്‍, അര്‍ഹയായി.
രബീന്ദ്രനാഥ് ടാഗോര്‍ സ്മാരക കഥാമഞ്ജരി സ്‌പെഷ്യല്‍ പുരസ്‌കാരത്തിന് കവയിത്രിയും കഥാകാരിയും, അഭിനേത്രിയുമായ രേഷ്മ സുരേഷ് അര്‍ഹയായി. കദനവിഹായസ്സിലെ കണ്ണീര്‍ താരകങ്ങള്‍ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഗുരു ഗോപിനാഥ് നടനഭൂഷണ്‍ സ്‌പെഷ്യല്‍ജൂറി പുരസ്‌കാരത്തിന് പഞ്ചാക്ഷരി കലാക്ഷേത്ര ഡയറക്ടറും നൃത്ത അധ്യാപകനുമായ കലാശ്രീ, കൊല്ലം നിഷാദ്, ദക്ഷിണാമൂര്‍ത്തി സ്മൃതി സംഗീത ശ്രേഷ്ഠ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് ചലചിത്ര പിന്നണിഗായിക രാഖി രാമചന്ദ്രന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി സ്മൃതി സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് നാടക നടന്‍ പ്രകാശ് ചെങ്കല്‍, പ്രശസ്ത ചിത്രകാരന്‍ സി.അശോക് കുമാര്‍. സര്‍ഗ്ഗലായ, കലാനിധിവാദ്യകലാ പ്രതിഭ മാസ്റ്റര്‍. അഭിനവ് എ.ഡി നായര്‍ എന്നിവര്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരത്തിനു അര്‍ഹരായി.
കലാനിധി ഫോക് ഫെസ്റ്റ് കലസാഹിത്യ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച സ്‌കൂളിന് പട്ടുവം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് കലാനിധി എവെര്‍റോളിങ് ട്രോഫി ലഭിച്ചു. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെയും വേദിയില്‍ ആദരിച്ചു. തെരഞ്ഞെടുത്ത അര്‍ഹതയുള്ള കുട്ടികള്‍ക്ക് കലാനിധി അക്ഷരകനിവ് മൂന്നാം ഘട്ടം പഠനോപകരണവിതരണവും ചെയ്തു.
രബീന്ദ്ര നാഥാടാഗോര്‍ സ്മൃതി മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം കണ്ണൂര്‍ പ്രസ്സ് ക്ലബിന് നല്‍കി. ജന്മഭൂമി തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ടര്‍ സുനില്‍ തളിയല്‍, ജന്മഭൂമി കണ്ണൂര്‍ ബ്യൂറോ സീനിയര്‍ സബ് എഡിറ്റര്‍ കെ.സതീശന്‍, കണ്ണൂര്‍ മെട്രോ ബ്യറോ ചീഫ് മഹേഷ്ബാബു, കണ്ണൂര്‍ മീഡിയ എഡിറ്റര്‍ ശിവദാസന്‍ കരിപ്പാല്‍, എസിവി കോഴിക്കോട് ബ്യൂറോ, മീഡിയ വിഷന്‍ എഡിറ്റര്‍ സി.കെ ബാലകഷ്ണന്‍, മാതൃഭൂമി സീനിയര്‍ ചീഫ് ഫോട്ടോഗ്രാഫറും കണ്ണൂര്‍ പ്രസ്‌കഌബ് പ്രസിഡന്റുമായ സി.സുനില്‍കുമാര്‍, കണ്ണൂര്‍ പ്രസ് കഌബ് സെക്രട്ടറി കബീര്‍ കണ്ണാടിപറമ്പ്, ന്യൂസ് മലയാളം സീനിയര്‍ സബ് എഡിറ്റര്‍ നിഖില്‍ അലവൂര്‍, റിപ്പോര്‍ട്ടര്‍ ടി.വി കണ്ണൂര്‍ ബ്യൂറോ റിപ്പോര്‍ട്ടര്‍ അര്‍ജുന്‍ കല്യാട് തുടങ്ങിയവര്‍ക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു.
ഫോക് ലോര്‍ അക്കാദമിപ്രോഗ്രാം ഓഫീസര്‍ പി.വി ലവ്‌ലിനെ ഓണവില്ലും, സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രനു ര ബീന്ദ്രനാഥ ടാഗോര്‍ സംഗീത ശ്രേഷ്ഠ പുരസ്‌കാരവും നല്‍കി ആദരിച്ചു. കണ്ണൂര്‍. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി കനകരാജിന് രബീന്ദ്ര നാഥാ ടാഗോര്‍ സ്മൃതി കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം നല്‍കി ആദരിച്ചു. കലാനിധി ഫെസ്റ്റ് കലാ സാഹിത്യ മത്സരങ്ങള്‍ക്ക് വിജയികളായവരെ സംഗീത സംവിധായകനായും ഗാനരചയിതവും, കലാനിധി രക്ഷധികാരിയുമായ കൈതപ്പുറം ദാമോദരന്‍ നമ്പൂതിരി അനുമോദിച്ചു