Latest News From Kannur

ഗൾഫിലേക്ക് കൊണ്ടുപോകാനായി ഏൽപിച്ച അച്ചാർ കുപ്പിയിൽ മയക്ക് മരുന്ന്

0

കണ്ണൂർ : കണ്ണൂരിൽ ഗൾഫിലേക്ക് കൊടുത്തുവിടാനിരുന്ന അച്ചാർ കുപ്പിയിൽ ലഹരി മരുന്ന്. ലഹരി മരുന്ന് കണ്ടെത്തിയത് ഗൾഫിലേക്ക് പോകാനിരുന്ന കണ്ണൂർ കണയന്നൂർ സ്വദേശി മിഥിലാജിന്റെ വീട്ടിൽ സുഹൃത്തുക്കൾ എത്തിച്ച പാഴ്സലിൽ. എം ഡി എം എ യും ഹാഷിഷ് ഓയിലുമാണ് അച്ചാർ കുപ്പിയിൽ ഉണ്ടായിരുന്നത്. സംശയം തോന്നിയ മിഥിലാജിന്റെ ഭാര്യ പിതാവ് പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ലഹരി മരുന്ന് മിഥിലാജിന്റെ വീട്ടിൽ എത്തിച്ച മൂന്ന് പേരെ ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു

Leave A Reply

Your email address will not be published.