ചൊക്ലി : രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിൽ കോഴിക്കോട് ഇന്ത്യ ബുക്സിൻ്റെ ആഭിമുഖ്യത്തിൽ എൻ ബി എസ് പുസ്തകമേള സംഘടിപ്പിച്ചു. പ്രഥമാധ്യാപിക എൻ സ്മിത മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യ ബുക്സ് പ്രതിനിധി പി സുധാകരൻ,ഉപ പ്രഥമാധ്യാപകൻ കെ ഉദയകുമാർ, എസ് ആർ ജി കൺവീനർ പി എം രജീഷ്, സ്റ്റാഫ് സെക്രട്ടറി ടി പി ഗിരീഷ് കുമാർ,സുശാന്ത് വി കെ , ശ്രീജിത്ത് കെ എം , സിൽജിത്ത്, പി സുമേഷ്, ആർ.അജേഷ് , കെ അഭിലാഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനോത്സവത്തിൻ്റെ തുടർച്ചയായുള്ള പ്രദർശനത്തിൽ പുസ്തകം വീക്ഷിക്കുന്നതിന് പുറമെ കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വാങ്ങിക്കാനുള്ള അവസരവുമൊരുക്കിയിരുന്നു.
മൂന്നു ദിവസങ്ങളിലായി നടന്ന പ്രദർശനത്തിൽ വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ ഒരുക്കിയ സ്റ്റാൾ വിദ്യാർഥികൾക്ക് പുതിയ പുസ്തകങ്ങൾ പരിചയപ്പെടാനുള്ള വേദിയായി.