പാനൂർ:
കെ പി എസ് ടി എ പാനൂർ ഉപജില്ല കമ്മിറ്റി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന രണ്ടാമത് ഉമ്മൻ ചാണ്ടി സ്മാരക ഗോൾഡ് മെഡൽ ചിത്രരചന മത്സരം ജൂലായ് 27 ഞായറാഴ്ച രാവിലെ 9.30ന് പാനൂർ വെസ്റ്റ് യുപി സ്കൂളിൽ സംസ്ഥാന പ്രസിഡണ്ട് കെ അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്യും.
എൽപി, യുപി വിഭാഗങ്ങൾക്ക് പ്രത്യേകമായും,ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ ഒരു യൂണിറ്റുമായാണ് മത്സരം നടക്കുക
വിശദ വിവരങ്ങൾക്ക്
9847100 273
9495359307