കണ്ണൂർ:
എൻ സി സി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് തലവൻ മേജർ ജനറൽ രമേശ് ഷണ്മുഗം കണ്ണൂർ 31 കേരള എൻ സി സി ബറ്റാലിയൻ യൂണിറ്റ് സന്ദർശിച്ചു. കേഡറ്റുകൾ ഗാർഡ് ഓഫ് ഹോണർ നൽകി സ്വീകരിച്ചു.ദേശീയ തലത്തിൽ നടക്കുന്ന എൻ സി സി യുടെ പ്രവർത്തനങ്ങൾ വിശദികരിച്ചു. യൂണിറ്റ് തലത്തിൽ നടത്തുന്ന ട്രെയിനിങ്ങ് വിലയിരുത്തി.
കഴിഞ്ഞ വർഷം ബറ്റാലിയനിലെ മികച്ച നേട്ടങ്ങൾ കൈവരിച്ച കാഡറ്റുകളെ ആദരിച്ചു.
യൂത്ത് എക്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി
വിയറ്റ്നാമിൽ പങ്കടുത്ത്
തിരിച്ചെത്തിയ സീനിയർ അണ്ടർ ഓഫീസർ സൂരജ് പി നായർ (എം ജി കോളേജ് ഇരിട്ടി ),
കളരിയിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ് നേടിയ കേഡറ്റ് കൃഷ്‌ണേന്ദു ശ്രീജിൽ ( അഴിക്കോട് സ്കൂൾ ), ക്ലാസിക്കൽ ഡാൻസിൽ നാഷണൽ റെക്കോർഡ് കരസ്തമാക്കിയ കേഡറ്റ് ശിവാനി സി പി ( ആർമി സ്കൂൾ കണ്ണൂർ ), സ്റ്റേറ്റ് ലെവൽ കിക്ക് ബോക്സിങ്ങിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ആര്യനന്ദ (മട്ടന്നൂർ സ്കൂൾ),നാഷണൽ സബ് ജൂനിയർ ത്രോ ബോൾ ഗോൾഡ് മെഡൽ നേടിയ കേഡറ് അന്മയ ( മട്ടന്നൂർ സ്കൂൾ), സ്റ്റേറ്റ് ലെവൽ കരാട്ടെ അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ കേഡറ് വൈഗ എം ( ചെമ്പിലോട് സ്കൂൾ), സ്റ്റേറ്റ് ലെവൽ ബെസ്റ്റ് ഡ്രാമ ആക്ട്രെസ്സ് കേഡറ്റ് അൻഷിക ഗിരീഷ് ( ചെമ്പിലോട് സ്കൂൾ ) എന്നിവരെയാണ് ആദരിച്ചത്.
കോഴിക്കോട് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം ആർ സുബോധ്, 31 കേരള ബറ്റാലിയൻ എൻ.സി സി യുടെ ഓഫീഷിയേറ്റിംഗ് കമാൻന്റിങ്ങ് ഓഫീവർ കേണൽ സഞ്ജയ് പിള്ളൈ, സുബേധാർ മേജർ നാരായൺ നായ്ക്, ഓഫീഷിയേറ്റിംഗ് ജൂനിയർ സൂപ്രണ്ട് മുരളിധരൻ ഇ കെ, പെർമനന്റ് ഇൻസ്ട്രക്ടർമാർ, അസോസിയേറ്റഡ് എൻ സി സി ഓഫീസർമാർ, ഓഫീസ് സ്റ്റാഫ് എന്നിവർ പങ്കടുത്തു.