Latest News From Kannur

മാഹി മേഖലയിൽ പ്ളസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാഹി പോലീസിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു

0

മാഹി മേഖലയിൽ പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാഹി പോലീസിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്ക് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.

സർദാർ വല്ലഭായ് പട്ടേലിൻ്റെ 150ാം ജൻമ വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ വെച്ച് എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പോലീസ് സേനാംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു.

മയക്കു മരുന്നിനെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി മാഹി പോലീസ് നടത്തിയ പ്രബന്ധമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.

മാഹി സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ സ്വാഗതം പറഞ്ഞു.

മാഹി പോലീസ് സൂപ്രണ്ട് ജി.ശരവണൻ അധ്യക്ഷത വഹിച്ചു. ചീഫ് എഡ്യുക്കേഷനൽ ഓഫീസർ എം. തനൂജ മാഹി എസ്. ഐ. റെനിൽ കുമാർ സി. വി , മാഹി സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ട്ർ പി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.