മാഹി: ഹോസ്‌പിറ്റൽ ജംഗ്ഷനിലെ ന്യൂറെസിഡൻസി ടൂറിസ്റ്റ് ഹോമിൽ വെച്ചാണ് ഇന്നലെ (വ്യാഴം) ഉച്ചയോടെ വില്പനയ്ക്കായി കൊണ്ടുവന്ന 344 ഗ്രാം കഞ്ചാവുമായി നാല് പേർ പിടിയിലായത്.
തലശ്ശേരി കൊമ്മൽ വയൽ ശൈലജ നിവാസിൽ നിമൽ രാജ് (28), തലശ്ശേരി മാടപ്പീടിക മിനി സ്റ്റേഡിയത്തിന് സമീപം കുണ്ടൻചാൽ മീത്തൽ ഷബദ് (27), തലശ്ശേരി ധർമ്മടം വെള്ളൊഴുക്കിൽ വിശ്വസാഗർ ഹൗസിലെ വിദ്യാസാഗർ(26), ചൊക്ളി രാമവിലാസം സ്കൂളിന് സമീപം നിഹിമയിൽ താമസിക്കുന്ന പന്ന്യന്നൂർ സാജിദ മൻസിലിലെ സാജിദ് (29) എന്നിവരാണ് പിടിയിലായത്. മാഹി പോലീസ് സർക്കിൾ ഇൻസ്പെക്‌ടർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ മാഹിയിൽ ബോധവത്ക്കരണവും, പരിശോധനകളും കർശനമാക്കിയിരുന്നു.