അമൃത ഭാരതപദ്ധതിയിൽ ഉൾപ്പെടുത്തിയ തലശ്ശേരി സ്‌റ്റേഷനിൽ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഒന്നാം നമ്പർ പ്ളാറ്റ്ഫോമിൻ്റെ പ്രവേശന കവാടം മോടി കൂട്ടിയെങ്കിലും രണ്ടാം നമ്പർ പ്ളാറ്റ്ഫോമിലെ സ്റ്റേഷൻ കെട്ടിടം ഇപ്പോഴും പഴയത് തന്നെ. യാതോരു വിധത്തിലുള്ള നവീകരണം നടത്താനോ മോടി കൂട്ടാനോ റെയിൽവേ ഇത് വരെയും തയ്യാറായിട്ടില്ല.
കാഴ്ചയിൽ ഒരു ഗോഡൗൺ പോലെ തോന്നിപ്പിക്കുന്ന പഴഞ്ചൻ കെട്ടിടം പാലക്കാട് ഡിവിഷണിലെ എറ്റവും പഴക്കം ചെന്ന കെട്ടിടമാണ്. 1901ൽ കമ്മീഷൻ ചെയ്ത സബർബൻ ഗ്രേഡ് 3 എ ക്ലാസ്സ് സ്റ്റേഷനായ തലശ്ശേരിയെ സംബന്ധിച്ചേടത്തോളം ഈ കെട്ടിട സമുച്ചയം അപമാനമാണ്. അമൃത ഭാരത് പദ്ധതിയിലെ എല്ലാ റെയിൽവേ സ്റ്റേഷൻ്റെയും കെട്ടിടവും പ്രവേശന കവാടവും ആധുനിക രീതിയിൽ മോടി കൂട്ടി മനോഹരമാക്കിയപ്പോൾ തലശ്ശേരി സ്റ്റേഷൻ്റെ കിഴക്ക് ഭാഗത്തെ കെട്ടിടം അവഗണന നേരിടുകയാണ്. അതിനാൽ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാമത്തെ പ്ളാറ്റ്ഫോം കെട്ടിടത്തിൻ്റെ മുഖഛായ മാറ്റണമെന്ന ആവശ്യത്തിനു ഇന്നു പ്രസക്തിയേറുകയാണ്.
ഒന്നാം പ്ളാറ്റ്ഫോമിലെ കെട്ടിടം ഉയർത്തിയത് പോലെ രണ്ടാമത്തെ പ്ളാറ്റ്ഫോമിലെ കെട്ടിടവും ഉയർത്തി ജനാലകൾ സ്ഥാപിച്ച് മേൽകൂര ഇടുകയും,ഇപ്പോഴുള്ള അറുപഴഞ്ചൻ പ്രവേശന കവാടം മാറ്റി ആധുനിക രീതിയിലുള്ള മുഖ വീക്ഷണം ലഭിക്കുന്ന രീതിയിൽ പുതുക്കി പണിയണമെന്നു റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു.
തലശ്ശേരിയുടെ പ്രാധാന്യം മനസ്സിലാക്കി ഇക്കാര്യം അനുഭാവപൂർവം പരിഗണിച്ച് കെട്ടിടത്തിൻ്റെ പ്രവർത്തി ആരംഭിക്കണമെന്നു പാസ്സഞ്ചർ അസോസിയേഷൻ്റെ ഭാരവാഹികളായ സി.പി ആലിപ്പികേയി, ശശികുമാർ കല്ലിഡുംബിൽ, ഡോ.എൻ.സാജൻ, ഗിരിഷ് കുമാർ മക്രേരി എന്നിവർ ദക്ഷിണമേഖല റെയിൽവേ ഡിവിഷണൽ മാനേജർ ആർ.എം.അരുൺകുമാർ ചതുർവേദിക്ക് നിവേദനം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post