സെൻ്റാക്ക് മുഖാന്തിരം പ്രവേശനം നടത്തുന്ന യു.ജി നീറ്റ് അധിഷ്ഠിത കോഴ്സുകളായ (എം.ബി.ബി.എസ്./ബി.ഡി.എസ്./ബി.എ.എം.എസ്./ബി.വി.എസ്.&എ.എച്ച്. (നാഷണൽ – എസ്.എസ്. & എൻ.ആർ.ഐ) എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടി. ഓൺലൈനായി അപേക്ഷകൾ ജൂലൈ 16 ന് വൈകുന്നേരം 5 മണി വരെ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് അപേക്ഷകർ അവരുടെ ലോഗിൻ ഡാഷ്‌ബോർഡിലെ പരാതി ഓപ്ഷൻ വഴിയോ 0413-2655570 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാമെന്ന് സെന്റാക്
കോർഡിനേറ്റർ അറിയിച്ചു.