മാഹി : മാഹി കോ- ഓപറേറ്റീവ് കോളജ് ഓഫ് ഹയർ എജ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിൽ ഇൻസ്റ്റിറ്റ്യൂഷൻ ഇന്നോവേഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംരംഭകർക്കുള്ള നിക്ഷേപസാധൃതകൾ വിലയിരുത്തിക്കൊണ്ട് “വെഞ്ചർ ക്യാപിറ്റൽ ആൻഡ് ഏഞ്ചൽ ഇൻവെസ്റ്റിംഗ് ” എന്ന വിഷയത്തിൽ ക്ലാസ് നടത്തി. പ്രോഗ്രാം കോ- ഓർഡിനേറ്റർ കൊമേഴ്സ് അധ്യാപിക ശ്രീജിഷ എ ടി സ്വാഗതം പറയുകയും പ്രിൻസിപ്പൽ ഡോ ലക്ഷിദേവി സി ജി അധ്യക്ഷസ്ഥാനം വഹിക്കുകയും ചെയ്തു. ബി ബി എ ഡിപ്പാർട്ട്മെൻ്റ് അധ്യാപകൻ ബിജു എം ക്ലാസ് കൈകാര്യം ചെയ്തു. കൊമേഴ്സ് അധ്യാപിക തീർത്ഥ എം സി പ്രസ്തുത പരിപാടിയിൽ നന്ദി അറിയിച്ചു.