പാനൂർ :
സ്കൂളിലെ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മാഹി പബ്ലിക്ക് ലൈബ്രറി സന്ദർശനം വിദ്യർഥികൾക്ക് വേറിട്ട അനുഭവമായി.
ബാഗ് ലെസ് ഡേ ആക്റ്റിവിറ്റിയുടെ ആഹ്ളാദത്തിൽ
പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇൻ്റർ നാഷനൽ സ്കൂളിലെ എൺപതോളം കുട്ടികളും അധ്യാപകരുമാണ് മാഹി പബ്ലിക്ക് ലൈബ്രറിയിൽ എത്തിയത്.
ലൈബ്രറിയിലെ റീഡിങ്ങ് റും കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമായി.
മുപ്പത്തി അയ്യായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി ശേഖരത്തിലെ ഫ്രഞ്ചു പുസ്തകങ്ങൾ കുട്ടികളിൽ കൗതുകമുണർത്തി.
സിനിമ പിന്നണിഗായകനും മോട്ടിവേറ്ററുമായ എം. മുസ്തഫ മാസ്റ്റർ ലൈബ്രറിയിലെ ആർട്ട് ഗാലറിയിൽ കുട്ടികളുമായി സംവദിച്ചു.
ജീവിതത്തിൽ വായന ശീലത്തിനും സമൂഹത്തിൽ വായനശാലക്കുമുള്ള പ്രാധാന്യം ചർച്ച ചെയ്യപ്പെട്ടു.
സ്കൂൾ എക്സിക്യൂട്ടീവ് ഡയരക്ടർ ഫൈസൽ കെ.കെ.ചടങ്ങിൽ അധ്യക്ഷനായി.
ലൈബ്രറി ഇൻചാർജജ് സി.കെ. ഹസീന ആശംസകൾ നേർന്നു.
കണ്ടോത്ത് മുനാസ് സ്വാഗതവും കെ.പി. ഗിരീഷ് നന്ദിയും പറഞ്ഞു.
തുടർന്നു കുട്ടികളുടെ സംഘം മാഹി കലാഗ്രാമവും സന്ദർശിച്ചു.