Latest News From Kannur

ലോക ലഹരി വിരുദ്ധ ദിനത്തിൽ അഴിയൂർ ജി എം ജെ ബി സ്കൂളിൽ “ജീവിതമാവട്ടെ ലഹരി” എന്ന പരിപാടി പാനൂർ പോലീസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ശ്രീപ്രസാദ് ഉദ്ഘാടനം ചെയ്തു.*

0

*ലോക ലഹരി വിരുദ്ധ ദിനത്തിൽ അഴിയൂർ ജി എം ജെ ബി സ്കൂളിൽ “ജീവിതമാവട്ടെ ലഹരി” എന്ന പരിപാടി പാനൂർ പോലീസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ശ്രീപ്രസാദ് ഉദ്ഘാടനം ചെയ്തു.*

*അഴിയൂർ: ലോക ലഹരി വിരുദ്ധ ദിനത്തിൽ ജി എം ജെ ബി സ്കൂളിലെ കുട്ടികളോട് സംവദിച്ച് പാനൂർ പോലീസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ ശ്രീ: ശ്രീപ്രസാദ്.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന പരിപാടിയിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരി ജീവനെയും, ജീവിതത്തെയും തകർക്കുന്നതിനെക്കുറിച്ചും,ലഹരിമുകത്മായ അന്തരീക്ഷം ഉണ്ടാക്കുവേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രത്യേക ക്ലാസ് നൽകി. പരിപാടിയിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി: ആയിഷ ഉമ്മർ വിശിഷ്ടാതിഥിയായി. പി ടി എ പ്രസിഡന്റ് ശ്രീമതി: ഷബാന അധ്യക്ഷo വഹിച്ച ചടങ്ങിൽ പ്രധാന അദ്ധ്യാപിക ശ്രീമതി: ഷീബ സ്വാഗതം പറഞ്ഞു. അദ്ധ്യാപകരായ സന്തോഷ് കുമാർ, സലിഷ, ആതിര എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കുട്ടികളുടെ ഫ്ലാഷ് മോബ് വളരെ ആകർഷകമായി. പരിപാടിക്ക് ജിഷ ടീച്ചർ നന്ദി പറഞ്ഞു.*

Leave A Reply

Your email address will not be published.