പാനൂർ: യുവജനത ജില്ലാ സെക്രട്ടറിയായിരുന്ന പി.വി. ജയറാം മാസ്റ്ററുടെ ചരമവാർഷിക ദിനത്തിൽ
കല്ലിക്കണ്ടിയിലെ ശവകുടീരത്തിൽ കെ.പി.മോഹനൻ എം എൽ എ യുടെ നേതൃത്വത്തിൽ ആർ.ജെ.ഡി പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. ആർ.ജെ.ഡി. കുന്നോത്ത്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.പി.പ്രഭാകരൻ അധ്യക്ഷത വഹിച്ചു.പി.കെ.പ്രവീൺ, ഉഷ രയരോത്ത്, ഒ.പി. ഷീജ, രവീന്ദ്രൻ കുന്നോത്ത്, പി.ദിനേശൻ, എൻ.ധനഞ്ജയൻ, കരുവാങ്കണ്ടി ബാലൻ, ഹരീഷ് കടവത്തൂർ, പന്ന്യോടൻ ചന്ദ്രൻ ,വി.കെ.ചന്ദ്രൻ ,വി.കെ.ശശി, കെ.പി.
റിനിൽ, ജനതാദൾ എസ് നേതാവ് കെ.ടി.രാഗേഷ്, കോൺഗ്രസ് നേതാവ് എൻ.കെ.വിജയൻ തുടങ്ങിവർ സംബന്ധിച്ചു.