Latest News From Kannur

ഇ.വത്സരാജിൻ്റെ പുസ്തക പ്രകാശനം മെയ് 31 ന് വൈകു. 4 മണിക്ക്

0

മാഹി : പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രിയും എ.ഐ.സി.സി. മെമ്പറും സംസ്ഥാന വൈസ് പ്രസിഡണ്ടും, ചിത്രകാരനുമായ ഇ.വത്സരാജ് രചിച്ച എൻ്റെ മയ്യഴി എന്ന ആത്മകഥാ ഗ്രന്ഥത്തിൻ്റെ പ്രകാശനം മെയ് 31 ന് വൈകു. 4 മണിക്ക്
മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ നടക്കും. പുതുച്ചേരി മുൻ മുഖ്യമന്ത്രി വി.നാരായണസ്വാമി ചടങ്ങ് ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എൻ്റെ മയ്യഴി എന്ന പുസ്തകം വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദന് കൈമാറി പ്രകാശനം ചെയ്യും. രമേശ്‌ പറമ്പത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡി.സി.ബുക്സ് കോട്ടയം എഡിറ്റർ .സാന്ദ്ര ആർ കുമാർ പുസ്തക പരിചയം നടത്തും. വി.വൈദ്യലിംഗം എം.പി, ഷാഫി പറമ്പിൽ എം.പി, മുൻ ഡി.ജി.പി അഡ്വ.ടി.ആസഫലി, സി.എസ്.ഖൈർവാൾ
ഐ.എ.എസ്, ഡി.എസ്.നേഗി ഐ.എ.എസ്, ബി.വിജയൻഐ.എ.എസ്, ലളിതകലാ അക്കാദമി സിക്രട്ടറി എബി എൻ ജോസഫ്, സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ ഡോ: വി.കെ.വിജയൻ, കെ.പി.അശോക്, ശ്രീജേഷ് പള്ളൂർ, പി.പി. ആശാലത, കെ.കെ.ശ്രീജിത്ത്, അനില രമേശ് പങ്കെടുത്തു.

Leave A Reply

Your email address will not be published.