തിരുവനന്തപുരം : കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണയിൽ കൂടുതലായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ശനിയാഴ്ചവരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഒഡീഷ തീരത്തോടു ചേർന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടുകയും പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തിപ്രാപിക്കാനും സാധ്യതയുള്ളതിനാൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ബുധനാഴ്ച കോഴിക്കോട്, വയനാട് ജില്ലകൾക്കും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകൾക്കും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് മുന്നറിയിപ്പുമുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.