മാഹി : ഭാരതീയവിചാര കേന്ദ്രം മാഹി സ്ഥാനീയസമിതിയുടെ പ്രതിമാസ വൈചാരിക സദസ്സ് ജൂൺ മാസം ഒന്നാം തീയതി ഞായറാഴ്ച കാലത്ത് 10.30 ന് പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ സ്വരലയ ഹാളിൽ (പള്ളൂർ നടവയൽ റോഡിൽ സംഗീത ഗുരുകുലത്തിന് സമീപം) നടക്കും
പരിപാടിയിൽ “വഖഫിന്റെ രാഷ്ട്രീയം” എന്ന വിഷയത്തിൽ വിചാരകേന്ദ്രം കണ്ണൂർ ജില്ല സിക്രട്ടറി അഡ്വ. കെ.അശോകൻ പ്രബന്ധം അവതരിപ്പിക്കും. തുടർന്ന് പ്രസ്തുത വിഷയത്തിൽ ചർച്ചയും നടക്കും.
വർത്തമാനകാലത്ത് ഏറെ ചർച്ച ചെയ്യുന്ന വിഷയത്തെപ്പറ്റി കൂടുതൽ അറിവ് പകരുന്ന പരിപാടിയിലേക്ക് ദേശസ്നേഹികളായ മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നതായി സ്ഥാനിയസമിതി സിക്രട്ടറി അറിയിച്ചു.