Latest News From Kannur

മാഹി കോ-ഓപ്പറേറ്റീവ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജി,

0

മാഹി കോ-ഓപ്പറേറ്റീവ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജി,
മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ,
മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി എന്നി സ്ഥാപനങ്ങളുടെ കോൺവൊക്കേഷൻ ചടങ്ങായ “ലോറേറ്റ് ” മെയ് 29 ന് ഉച്ചയ്ക്ക് 12 മണിക്ക് ചാലക്കരയിലെ ഡെൻ്റൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ബിരുദദാന ചടങ്ങിൻ്റെ ഉദ്ഘാടനം
പുതുച്ചേരി ലെഫ്. ഗവർണർ കെ. കൈലാസനാഥൻ നിർവ്വഹിക്കും.
കോളേജ് ചെയർമാനും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രിയുമായ ഇ.വത്സരാജ് അദ്ധ്യക്ഷത വഹിക്കും. രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യാഥിതിയായിരിക്കും.
പുതുച്ചേരി സഹകരണ സെക്രട്ടറി ജയന്ത കുമാർ റേ ഐ.എ.എസ്, പുതുച്ചേരി സഹകരണ സംഘം രജിസ്ട്രാർ എസ്.യശ്വന്തൈഹ്, കോളേജ് പ്രസിഡന്റ് സജിത്ത് നാരായണൻ, പ്രിൻസിപ്പൽമാരായ ഡോ: കെ.ശ്രീലത, ഡോ. ലക്ഷ്മിദേവി സി.ജി എന്നിവർ സംബന്ധിക്കുംമെന്ന് വാർത്താ സമ്മേളനത്തിൽ സജിത്ത് നാരായണൻ, എം.കെ.ശ്രീജേഷ്, പി.പി.ആശാലത, പി.കെ.ഷിനൂബ്, ടി.വി. രജീഷ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Leave A Reply

Your email address will not be published.