പാനൂർ: ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ 2024-25 വർഷം പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
പാനൂർ പി.ആർ.എം. ഹൈസ്ക്കൂളിൽ കെ.പി.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭാ ചെയർമാൻ കെ.പി.ഹാഷിം അധ്യക്ഷത വഹിച്ചു.
തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ സക്കീന തെക്കയിൽ, പാട്യം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി.പ്രദീപ്കുമാർ, പാനുർ നഗരസഭാ കൗൺസിലർ പി.കെ.പ്രവീൺ, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.യൂസഫ്, സ്കൂൾ പ്രിൻസിപ്പൽ അജിതകുമാരി, കെ.ഇ.കുഞ്ഞബ്ദുള്ള, വി. സുരേന്ദ്രൻ, കെ.പി.രമേഷ് ബാബു, ഇ.സുരേഷ് ബാബു, പി.ദിനേശൻ, കെ.കെ.ബാലൻ, പി.കെ.രാജൻ, സുരേഷ് കരോളിൽ, കെ.മുകുന്ദൻ, ബേങ്കിൽ ഹനീഫ എന്നിവർ സംസാരിച്ചു.
സൈലം ലേണിങ്ങ് ആപ്പിൻ്റെ സഹകരണത്തോടെയാണ് മണ്ഡലത്തിലെ ഉന്നതവിജയികളെ ഉപഹാരം നൽകി അനുമോദിച്ചത്.