Latest News From Kannur

പാക് ഡ്രോണുകളെ നിലം തൊടീച്ചില്ല; വാനില്‍ പ്രതിരോധം തീര്‍ത്ത് ഇന്ത്യയുടെ സ്വന്തം ആകാശ് മിസൈല്‍

0

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി പാകിസ്ഥാനില്‍ നിന്ന് നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ആകാശ് മിസൈലുകള്‍. തദ്ദേശീയമായി നിര്‍മിച്ച ആകാശ് മിസൈലുകള്‍ ഇന്ത്യന്‍ പ്രതിരോധത്തിന്റെ കരുത്തായി മാറിയെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഭൂമിയില്‍ നിന്നും തൊടുത്തുവിടാവുന്ന മധ്യദൂര, ഉപരിതല – വ്യോമ മിസൈല്‍ എന്ന നിലയിലാണ് ആകാശിന്റെ രൂപ കല്‍പന. ഒന്നിലധികം ലക്ഷ്യങ്ങളെ ആന്തരീക്ഷത്തില്‍ വച്ച് തന്നെ ഭേദിക്കാന്‍ ആകാശ് മിസൈലിന് സാധിക്കും. അത്യാധുനിക സവിശേഷതകള്‍ അടങ്ങിയ ആകാശ് വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ളയാണ്.

റിയല്‍ ടൈം മള്‍ട്ടി സെന്‍സര്‍ ഡാറ്റ പ്രോസസിങ് സംവിധാനത്തിലുടെ ഭീഷണികള്‍ വിലയിരുത്തി ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ആകാശിന് സാധിക്കും. ലക്ഷ്യങ്ങള്‍ പുനര്‍നിര്‍ണയിക്കാനാകും എന്നതാണ് മറ്റൊരു സവിശേഷത. ഗ്രൂപ്പ്, ഓട്ടോണമസ് മോഡുകളില്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും.

വ്യാഴം – വെള്ളി ദിനങ്ങളില്‍ പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നടത്തിയ ആക്രമണങ്ങളെ ചെറുക്കുന്നതിന് ആകാശ് മിസൈലുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഈ സമയത്ത് ഇന്ത്യന്‍ സൈന്യം 50 ലധികം പാകിസ്ഥാന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാഹോറിലെ ഒരു വ്യോമ പ്രതിരോധ സംവിധാനവും ഇന്ത്യ നിര്‍വീര്യമാക്കിയെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും വ്യോമസേനയും കൂടുതല്‍ മിസൈല്‍ സംവിധാനം വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

Leave A Reply

Your email address will not be published.