Latest News From Kannur

“പുര” റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

0

ചോമ്പാല :
പട്ട്യാട്ട് അണ്ടർ ബ്രിഡ്ജ് റസിഡൻസ് അസോസിയേഷൻൻ്റെ 11ാം വാർഷികാഘോഷം  കാലത്ത് 9 മണി മുതൽ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. രാവിലെ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും പ്രത്യേകം പ്രത്യേകം ക്വിസ് മത്സരവും മറ്റു കായിക പരിപാടികളും നടന്നു.

വൈകുന്നേരം 5 മണിക്ക് സാംസ്ക്കാരിക സമ്മേളനം പ്രശസ്ത കവയിത്രി ശ്രീമതി. അജിത കൃഷ്ണ മുക്കാളി ഉത്ഘാടനം ചെയ്തു. കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിൽ റസിഡൻസ് അസോസിയേഷനുകൾക്ക് സമൂഹത്തിൻ്റെ അടിത്തട്ടിലുള്ള ജനവിഭാഗത്തിന് എല്ലാ വിധത്തിലും മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞതായി ഉത്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കി. മയക്ക്മരുന്നിൽ നിന്നും മദ്യത്തിൽ നിന്നും നമ്മുടെ വരും തലമുറയെ സംരക്ഷിച്ചെടുക്കാൻ റസിഡൻസ് അസോസിയേഷനുകളിലൂടെ സാധിക്കട്ടെ എന്നും അത്തരം പ്രവർത്തനങ്ങൾക്ക് അസോസിയേഷൻ ഭാരവാഹികൾ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ സെക്രട്ടറി ശ്രീ.പവിത്രൻ കാരോക്കിയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ അസോസിയേഷൻ്റെ പ്രസിഡണ്ട് ശ്രീ. സുരേഷ് ബാബു ഗുരുസൗധം അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരൻ ഹെർഷൽ ദീപ്തെ, പുല്ലങ്കുഴൽ വാദകൻ ഓംജിത് സുരാഗ്, വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച അരുൺ കിഴക്കേടത്ത്, ഷിയോൺ ശ്രീകുമാർ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് സമ്മാനദാനം നടത്തി. അസോസിയേഷൻ ഭാരവാഹികളായ ശ്രീ. ബാബു പള്ളിക്കുനി, എം.കെ.സുരേന്ദ്രൻ എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ചു സംസാരിച്ചു. വാർഷികാഘോഷം സുഹൃദ്ബന്ധങ്ങളും സഹവാസത്തിൻ്റെ തിളക്കവും നിറഞ്ഞ അനുഭവമാക്കിയ അംഗങ്ങൾ വിവിധ കലാപരിപാടികൾ കൊണ്ട് ചടങ്ങ് വിസ്മയമാക്കി.

 

Leave A Reply

Your email address will not be published.