Latest News From Kannur

കോൺട്രാകറ്റിങ്ങ് പ്ലസ്സ് മാഹി: മയക്കുമരുന്നിനെതിരെ യുവജന റാലിയും പ്രൊഫഷണൽസ് ലീഗ് ക്രിക്കറ്റ് മത്സരവും മാഹിയിൽ

0

മാഹി : ജീവനക്കാരുടെ ആരോഗ്യകരമായ ജീവിതശൈലിക്ക് എന്നും ഊന്നൽ നൽകിയിട്ടുള്ള കോൺട്രാക്ക്റ്റിങ്ങ് പ്ലസ്, മയക്കുമരുന്നിനെതിരായുള്ള ബോധവത്കരണം, കായിക വിനോദത്തിലൂടെ സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി മാഹി പ്രൊഫഷണൽസ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഏപ്രിൽ 27ന് രാവിലെ 7 മണിക്ക് മാഹി മൈതാനിയിൽ നടത്തും. ടൂർണമെന്റ് പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ കോൺട്രാക്റ്റിങ്ങ് പ്ലസ്സ്, മോർഗൻ മെക്കൻലി, ഡെൻ്റൽ കോളേജ്, രാജീവ് ഗാന്ധി ആയുർവേദ കോളേജ്, മാഹി കോ-ഓപ്പറേറ്റീവ് കോളേജ് എന്നീ ടീമുകൾ മാറ്റുരക്കും. ഇതിനു മുന്നോടിയായി ഏപ്രിൽ 25 ന് വൈകു.5 മണിക്ക് ജേഴ്സി പ്രകാശനവും, യുവജന റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മവും മാഹി പോലീസ് സൂപ്രണ്ട് ജി.ശരവണൻ നിർവഹിക്കുമെന്നും വാർത്ത സമ്മേളനത്തിൽ കോൺട്രാകറ്റിങ്ങ് പ്ലസ്സ് ഡയറക്ടർ വിനോദ് സുകുമാരൻ, കോർഡിനേറ്റർമാരായ മഹേഷ്.പി, ഷഗിൽ.കെ, പ്രജിത്ത്.പി.വി എന്നിവർ അറിയിച്ചു.

Leave A Reply

Your email address will not be published.