Latest News From Kannur

മാഹി നാടകപ്പുര ഡ്രാമ ഫിയസ്റ്റ -2025 ഏപ്രിൽ 26 മുതൽ

0

മാഹി : കരുത്തുറ്റരചന കൊണ്ടും, വ്യതിരിക്തമായ സംവിധാന ശൈലി കൊണ്ടും അമേച്വർ നാടകവേദിയുടെ അമരക്കാരനായി മാറിയ
അകാലത്തിൽ പൊലിഞ്ഞു പോയ രാജശേഖരൻ ഓണത്തുരിത്തിന്റെ സ്മരണയിൽ മാഹി നാടകപ്പുരയുടെ നേതൃത്വത്തിൽ അഖില കേരള നാടകോത്സവം’ ഡ്രാമ ഫിയസ്റ്റ – 2025′ സംഘടിപ്പിക്കുന്നു. ഏപ്രിൽ 26 മുതൽ 30വരെ ചൊക്ലി രാമവിലാസം ഹയർസെക്ക്ൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 15 നാടകങ്ങൾ അഞ്ച് ദിവസങ്ങളിലായി അവതരിപ്പിക്കും.. പ്രവേശനം സൗജന്യമാണ്. 26ന് വൈകിട്ട് 5:30 പ്രശസ്ത ചലച്ചിത്രതാരം ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഏഴിന് തൃശ്ശൂർ മാജിക്കൽ തിയേറ്റർ ഫോറം ഫോർ ആർട്സ് അവതരിപ്പിക്കുന്ന ‘ജനുസ്സ്’, രാത്രി ഒമ്പതിന് ആലപ്പുഴ മരുതം തിയേറ്റർ ഗ്രൂപ്പിൻ്റെ ‘മാടൻ മോക്ഷം’, 27 ന് വെകിട്ട് ഏഴിന് മാഹി നാടകപ്പുരയുടെ ‘രമണം’, രാത്രി 8.30ന് വടകര മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന്റെ ‘ശ്വാസo’, 9.30ന് പെരളശേരി ഹയർ സെക്കൻഡറി സ്കൂൾ തയ്യാറാക്കിയ “പ്രകാശ് ടാക്കിസ്’, 10ന് വെള്ളൂർ സർഗം നാടക വേദിയുടെ ‘ഒരു നാൾ ഒരു മുവന്തി’ എന്നിവ അരങ്ങിലെത്തും.

28ന് അന്തിക്കാട് നാടകവീടിന്റെ ‘വെയ്യ് രാജാവെയ്യ്’. 8.30ന് കൊല്ലം നാം നീരാവിൽ അവതരിപ്പിക്കുന്ന ‘കാണ്മാനില്ല’. 9.30ന് തലശേരി അരങ്ങിന്റെ “വാരിക്കുഴി’. 29ന് വൈകിട്ട് ഏഴിന് സമർപ്പണ നാടക സിനിമ വീട് ഒരുക്കിയ പെൺനടനും അരങ്ങേറും. 8.30ന് കാസർഗോഡ് അതിജീവനം കലാട്രൂപ്പിന്റെ “തിരുടർ’, 9.30ന് കണ്ണൂർ യുവകലാസാഹിതിയുടെ ‘ആയഞ്ചേരി വല്യശ്മാനൻ’ എന്നിവ നടക്കും. സമാപന ദിവസമായ 30ന് മാഹി നാടകപ്പുരയുടെ ‘ഒരു പലസ്തീൻ കോമാളി’, രാത്രി 8.30ന് യുവശക്തി അരവത്ത് അവതരിപ്പിക്കുന്ന ‘ജയഭാരതി ടൈലേഴ്സ്’, 9.30ന് മലപ്പുറം ലിറ്റിൽ എർത്ത് സ്ക്കൂൾ ഓഫ് തിയേറ്ററിന്റെ ‘ക്ലാവർ റാണി’ എന്നിവ അവതരിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ ടി.ടി. മോഹനൻ, ഒ.അജിത്ത്കുമാർ, ചാലക്കര പുരുഷു, പി.കെ. മോഹനൻ, സുരേഷ് ചെണ്ടയാട് സംബന്ധിച്ചു.

 

Leave A Reply

Your email address will not be published.