ദേശീയപാത-66 ന്റെ ആറുവരിപ്പാതയിൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കാനാകില്ല. അവർക്ക് സർവീസ് റോഡ് തന്നെ രക്ഷ. നിലവിൽ എക്‌സ്പ്രസ് ഹൈവേകളിൽ ഇരുചക്രവാഹനങ്ങൾക്ക് പ്രവേശനമില്ല. സർവീസ് റോഡിലൂടെയാണ് യാത്ര.
എന്നാൽ കേരളത്തിൽ ബൈപ്പാസുകളിൽ ഉൾപ്പെടെ പലസ്ഥലത്തും സർവീസ് റോഡില്ല. അത്തരം സ്ഥലങ്ങളിൽ പഴയ റോഡ് വഴി പോയി വീണ്ടും സർവീസ് റോഡിലേക്ക് കടക്കണം. എന്നാൽ, പാലങ്ങളിൽ സർവീസ് റോഡില്ല. പുഴ കടക്കാൻ വേറെ വഴിയുമില്ല. അതിനാൽ അവിടെ ഇരുചക്രവാഹനങ്ങളെയും അനുവദിക്കാൻ ധാരണയായിട്ടുണ്ട്. 60 മീറ്ററിലെ ആറുവരിപ്പാത 45 മീറ്ററിലേക്ക് ചുരുങ്ങിയപ്പോൾ ഏറ്റവും കൂടുതൽ ഞെരുങ്ങിയത് സർവീസ് റോഡാണ്. ഇരുചക്രവാഹനമുൾപ്പെടെ വേഗം കുറഞ്ഞ വണ്ടികൾ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കാമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ട്.