മാഹി : മലയാള നാടകവേദിയെ മികവുറ്റ രചനകൾ കൊണ്ട് സമ്പന്നമാക്കിയ ഗിരീഷ് ഗ്രാമികക്ക് മാഹി നാടകപ്പുരയുടെ രാജശേഖരൻ സ്മാരക പ്രഥമ നാടക പ്രതിഭാ പുരസ്ക്കാരം.
25000 രൂപയും, ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. ഒ.അജിത്കുമാർ,
എം.കെ മനോഹരൻ, എം.ഹരീന്ദ്രൻ, എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.
ജി ശങ്കരപ്പിള്ള അവാർഡ് ,ആശാൻ പുരസ്ക്കാരം അബുദാബി ശക്തി അവാർഡ് ,കൊച്ചുബാവ സാഹിത്യ പുരസ്ക്കാരം, കെ.ടി.മുഹമ്മദ് രചനാ അവാർഡ് ,പി.ജെ.ആൻ്റണി നാടക പുരസ്ക്കാരം, ദില്ലി ജനസംസ്കൃതിയുടെ സഫ്ദർ ഹാഷ്മി അവാർഡ്, പു ക സ സംസ്ഥാന നാടക മത്സര അവാർഡ്, ദുബായ് ദല അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഒട്ടേറെ പ്രൊഫഷണൽ, അമേച്ചർ, റേഡിയോ നാടകങ്ങൾ തുടങ്ങി ” നാടകങ്ങൾ രചിച്ചിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളിൽ അവതരിപ്പിക്കപ്പെട്ട ജനപ്രിയ പരിപാടികളായ തട്ടീം മുട്ടീം, എങ്കിലും എൻ്റെ ഗോപാലകൃഷ്ണാ, പരസ്പരം, ചെമ്പനീർ പൂവ് എന്നിവ ഇക്കൂട്ടത്തിൽ ഉൾപ്പെടും.
നാടകോത്സവത്തിൻ്റെ സമാപന ദിനമായ ഏപ്രിൽ 30ന് അവാർഡ് സമ്മാനിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.