മാഹി : അഴിയൂർ ഗവ. എച്ച്എസ്എസിൽ 1986-ലെ എസ്.എസ്. എൽ.സി ബാച്ച് പൂർവ വിദ്യാർഥികൾ ഒത്തുചേർന്നു. 39 വർഷത്തിനുശേഷം നടന്ന ആദ്യ ഒത്തുചേരൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. കെ. പി. ജയരാജൻ അധ്യക്ഷത വഹിച്ചു. എ. വിജയരാഘവൻ, കെ. വി. പ്രകാശൻ, പി. സജിത എന്നിവർ സംസാരിച്ചു. പൂർവ അധ്യാപകരായ ബാലൻ, കമലാവതി, ജയചന്ദ്രൻ എന്നിവരെ ആദരിച്ചു. 1986 ബാച്ച് വിദ്യാർഥികളുടെ വാട്സ് ആപ്പ് ഗ്രൂപ്പ് ‘ഒരുമ’ അഡ്മിൻ പി. എ. മിത്രനെയും ആദരിച്ചു.