പാനൂർ :
സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ സാർവദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് പാനൂരിൽ നടക്കുന്ന മെയ്ദിന റാലി വിജയിപ്പിക്കുവാൻ ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ എച്ച് എം എസ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മെയ് 20ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ മുഴുവൻ തൊഴിലാളി സഖാക്കളെയും അണിനിരത്തുവാനും ആവശ്യമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ആഗസ്റ്റ് ആദ്യവാരത്തിൽ കോഴിക്കോട് വെച്ച് നടക്കുന്ന സംഘടനയുടെ സിൽവർ ജൂബിലി സമ്മേളനത്തിന് തൊഴിലാളികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
ജില്ലാ പ്രസിഡണ്ട് കെ പി പ്രഭാകരൻ അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി പി ദിനേശൻ, ഒ.പി. ഷീജ, രവീന്ദ്രൻ കുന്നോത്ത്, കെ കുമാരൻ, സി കെ ബി തിലകൻ, ജയചന്ദ്രൻ കരിയാട്,പി ചന്ദ്രൻ ,പ്രസീത പാലക്കൂൽ, മോഹനൻ വി.പി., പി പി പവിത്രൻ, ഷിബു പെരിങ്ങത്തൂർ ദിനൂപ് പി,രാജൻ മാക്കാണ്ടി ,എം പി രഞ്ജിത്ത് ,അനിത പി, എ സി സുരേഷ് ബാബു, ചീളിൽചന്ദ്രൻ എന്നിവർ പ്രസംഗിച്ചു ജനറൽ സെക്രട്ടറി ടി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.