Latest News From Kannur

പെരിങ്ങാടി കൊമ്മോത്ത് പീടിക ഈച്ചി റോഡ് ഉൽഘാടനം ചെയ്തു.

0

പെരിങ്ങാടി : ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ 9-ാം വാർഡ് പെരിങ്ങാടിയിൽ ബഹു. ശ്രീ. കെ. മുരളീധരൻ മുൻ എം. പി. യുടെ (17 ആം ലോക് സഭാ) ഫണ്ട് വിഹിതം ഉപയോഗിച്ച് പുനർ നിർമ്മാണം പൂർത്തിയാക്കിയ പഞ്ചായത്ത് ഓഫീസിൻ്റെ മുൻ വശമുള്ള കൊമ്മോത്ത് പീടിക ഈച്ചി റോഡ് വടകര എം. പി. ഷാഫി പറമ്പിൽ ഇന്ന് രാവിലെ 10 മണിക്ക് ഉൽഘാടന കർമ്മം നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം. കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. 9-ാം വാർഡ് മെമ്പർ ടി. എച്ച്. അസ്ലം സ്വാഗതം പറഞ്ഞു.

ബ്ലോക്ക് ഓവർസിയർ പ്രസൂൺ, പഞ്ചായത്ത് സിക്രട്ടരി ലസിത, വികസന സ്റ്റാൻഡിംഗ് ചെയർ പേഴ്സൺ എം. കെ. ലത, കോൺട്രാക്‌ടർ മനോജ്, മെമ്പർമാരായ ഷഹദിയ മധുരിമ, ഫാത്തിമ കുഞ്ഞിതയ്യിൽ, ഷർമിരാജ്, വത്സല, രജനി, ഒപ്പം നാട്ടുകാരും പങ്കെടുത്തു.

Leave A Reply

Your email address will not be published.