Latest News From Kannur

പഹൽഗാമിലെ ഭീകാരാക്രമണം – വിദ്വേഷ പ്രചാരണം നടത്തിയ മാഹി യൂത്ത് കോണ്ഗ്രസ് പ്രസിഡണ്ട് അറസ്റ്റിൽ

0

മാഹി : പഹൽഗാമിലെ ഭീകാരാക്രമണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ വിദ്വേഷ പ്രചരണം നടത്തിയ മാഹി യൂത്ത് കോണ്ഗ്രസ് പ്രസിഡണ്ടിനെതിരെ മാഹി പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു.

മാഹി ചാലക്കര സ്വദേശിയും, മാഹി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ടുമായ കെ. പി. രെജിലേഷിൻ്റെ പേരിലാണ് മാഹി പോലീസ് നടപടി സ്വീകരിച്ചത്.

തുടർന്ന് മാഹി സി. ഐ. അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ പള്ളൂർ എസ്. എച്ച്. ഓ സി.വി റെനിൽ കുമാറും സംഘവും രെജിലേഷിനെ അറസ്റ്റ് ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് പ്രബീഷ് കുമാറിന്റെ പരാതിയിലാണ് പോലീസ് കേസടുത്തത്.
രെജിലേഷിന്റെ വിദ്വേഷ പരാമർശത്തിനെതിരെ സാമൂഹ്യ മീഡിയകളിൽ വ്യാപകമായ പ്രതിക്ഷേധമുണ്ടായി. രെജിലേഷിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മണ്ഡലം കമ്മറ്റി മാഹിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ്റ്റ് പ്രസിഡണ്ട് സ്ഥാനത്തു നിന്നും മാറ്റിയതായി മാഹി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അറിയിച്ചു
സംഭവത്തിൽ രെജിലേഷിനെതിരെ പുതുച്ചേരി, ദില്ലി, യു.പി എന്നിവിടങ്ങളിലും കേസെടുത്തതായാണ് അറിവ്.

Leave A Reply

Your email address will not be published.