അഴിയൂർ : ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡ് ബ്ലാക്ക് ബെൽറ്റ് വിജയികളെ അനുമോദിച്ചു .
അഴിയൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷതയിൽ വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ അസോസിയേറ്റ് എൻ സി സി ഓഫീസർ പി. വി പ്രശാന്ത് ഉത്ഘാടനം നിർവഹിച്ചു .
കുട്ടികളുടെ ഏകാഗ്രത വര്ധിപ്പിക്കുന്നതിൽ കരാട്ടേയ്ക്ക് പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് സി. വി. രാജൻ പെരിങ്ങാടി മുഖ്യഭാഷണവും വിജയികൾക്കുള്ള സട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു .
അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ അബ്ദുൽ റഹീം പുഴയ്ക്കൽ പറമ്പത്ത്, സി. എം. സജീവൻ, രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ കായിക അധ്യാപകൻ അതുൽ, അത്താണിക്കൽ സ്‌കൂൾ മാനേജർ ഇ. സുധാകരൻ, നിടുമ്പ്രം മടപ്പുര കലാഭവൻ ട്രഷറർ പ്രജോഷ് ടി. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡിന്റെ ഡയറക്ടർ & കൺട്രോളർ രാവിദ്ദ് മാസ്റ്റർ സ്വാഗതവും സെൻസായി എം. പി. ലിനീഷ് നന്ദിയും പറഞ്ഞു. സെൻസായി ഷിബിൽ എം, സെൻസായി അരുൺ രാജ്, സെൻസായി നിധിൻ, സെൻപായി മൃദുൽ, സെൻപായി ഫിഗ സജീവൻ, സെൻപായി സാനിയ മഹേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
ഈ വർഷം ബ്ലാക്ക് ബെൽറ്റ് നേടിയ 45 കുട്ടികളെയാണ് ചടങ്ങിൽ ആദരിച്ചത് . കഴിഞ്ഞ 26 വർഷമായി കോറോത്ത് റോഡ് അത്താണിക്കൽ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്ന ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡിന് നൂറ്റി അൻപതോളം ബ്ലാക്ക് ബെൽറ്റെഴ്‌സ് ഉണ്ട് .