Latest News From Kannur

സൗഹൃദസംഗമവും യാത്രയയപ്പും നടത്തി

0

പാനൂർ : പാനൂർ ഉപജില്ല അക്കാദമിക് കൗൺസിൽ സൗഹൃദ സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു . പാനൂർ യു.പി സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന “അല്ലാസോ ” സൗഹൃദ സംഗമം കെ. പി. മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ലഹരി വ്യാപനത്തിനെതിരെ സർക്കാർ കർമ്മ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ജാഗ്രതാ സമിതികൾ രൂപികരിച്ച് ലഹരിവിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകുകയും കായിക മേഖലയിലേക്ക് കുട്ടികളെ വ്യാപൃതരാക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുകയും വേണമെന്ന് കെ. പി. മോഹനൻ പറഞ്ഞു. അക്കാദമിക് കൗൺസിൽ ചെയർമാൻ എ. ഇ. ഒ. ബൈജു കേളോത്ത് അധ്യക്ഷത വഹിച്ചു. പാനൂർ നഗരഭ ചെയർമാൻ കെ. പി. ഹാഷിം ഉപഹാര സമർപ്പണം നടത്തി. പാനൂർ ഉപജില്ലയിൽ നിന്നും വിരമിക്കുന്ന നാൽപത്തി ഏഴോളം അധ്യാപകർക്കും ജീവനക്കാർക്കും ആണ് യാത്രയയപ്പ് നൽകിയത്. അതോടൊപ്പം വിദ്യാഭ്യാസ വകുപ്പ് നടത്തിയ വിവിധ മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ മികവ് തെളിയിച്ച അധ്യാപകർക്കും എൽ എസ് എസ് പുനർമൂല്യനിർണ്ണയത്തിൽ സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്കും ആദരവ് നൽകി. പാനൂർ ബി. പി. സി. നിമ്മി കെ., എച്ച് എം ഫോറം സെക്രട്ടറി ബിജേഷ് കെ, പാനൂർ യുപി സ്കൂൾ എച്ച്. എം. ജീജ വി., സംഘടനാ പ്രതിനിധികളായ വിപിൻ വി., സുനലൻ കെ. എം., സുധീർ കുമാർ കെ., സുവീൺ കെ., മുഹമ്മദ് സലീം ഇ. തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. അക്കാദമിക് കൗൺസിൽ സെക്രട്ടറി രാജേഷ് കുമാർ ആർ. കെ. സ്വാഗതം ട്രഷറർ രൂപേഷ് വി. എൻ. നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

Leave A Reply

Your email address will not be published.