ആശ – അംഗൻവാടി ജീവനക്കാർക്ക് ഐക്യദാർഡ്യം ; പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ കോൺഗ്രസിൻ്റെ പ്രതിഷേധ ധർണ
പാനൂർ : ആശാ വർക്കർമാർക്കും, അംഗൻവാടി ജീവനക്കാർക്കും ഐക്യ ദാർഢ്യവുമായി കോൺഗ്രസ് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കോൺഗ്രസ് പന്ന്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗൻവാടി ജീവനക്കാരുടെ വേതന വർധനവ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് പന്ന്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു.
പന്ന്യന്നൂർ മണ്ഡലം പ്രസിഡണ്ട് കെ.പി ഭാർഗവൻ മാസ്റ്റർ അധ്യക്ഷനായി.
വി.പിമോഹനൻ, എം കെ പ്രേമൻ, കെ.പി പ്രഭാകരൻ എന്നിവർ സംസാരിച്ചു.
എം.വിനോദ്, കെ.സദാശിവൻ, കെ.പവിത്രൻ, കെ.സതീശൻ, മുരളീധരൻ
എന്നിവർ നേതൃത്വം നൽകി.