Latest News From Kannur

കൂരാറ പോതിയുള്ളതിൽ ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം ഉത്സവവും ഭാഗവത സപ്താഹയജ്ഞവും 27 ന് തുടങ്ങും* 

0

 

പാനൂർ: കൂരാറ പോതിയുള്ളതിൽ ശ്രീപോർക്കലി ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

27 ന് വൈകുന്നേരം 4.30 ന് കലവറ നിറക്കൽ ഘോഷയാത്ര കടേപ്രം തെരു മഹാഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. തുടർന്ന് 5 മണിക്ക് ഉദ്ഘാടനം നടക്കും. ക്ഷേത്രം തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. സപ്താഹത്തിൻ്റെ ഭാഗമായി ഏപ്രിൽ 1ന് വൈകുന്നേരം 6.30ന് രുഗ്മിണീ സ്വയംവര ഘോഷയാത്ര ഏപ്രിൽ, 2 ന് കുടുംബ ഐശ്വര്യപൂജ, രം ഗീഷ് കടവത്തിൻ്റെ പ്രഭാഷണം. 3 ന് വൈകുന്നേരം പ്രസാദ വിതരണം

രാത്രി ജാനു തമാശകൾ കോമഡി ഷോ എന്നിവ നടക്കും.

സപ്താഹത്തിൻ്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ വൈകുന്നേരംകലാപരിപാടികൾ അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ ക്ഷേത്രം ട്രസ്റ്റി സി.ദാമോദരൻ, സെക്രട്ടറി കെ.ടി.ജഗദീഷ്, ട്രഷറർ കെ.വി.രാമൻകുട്ടി ,അനീഷ് ചെറോളി എന്നിവർ പങ്കെടുത്തു

Leave A Reply

Your email address will not be published.