തലശ്ശേരി : പുതുകാലത്ത് ഗുരുദേവന്റെ ഈശ്വരീയതയെ കാണാതിരിക്കുകയും, നവോത്ഥാന നായകന്റേയും, സാമൂഹ്യപരിഷ്ക്കർത്താവിന്റേയും ചട്ടക്കൂട്ടിൽ ഒതുക്കി നിർത്താനുമാണ് പലരും ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടരി അരയാക്കണ്ടി സന്തോഷ് അഭിപ്രായപ്പെട്ടു. ആത്മീയവും ഭൗതികവുമായ മനുഷ്യൻ്റെ പരിവർത്തനത്തിന് വേണ്ടി ഇരുളടഞ്ഞ ഒരു കാലഘട്ടത്തിൽ മണ്ണിൽ അവതരിച്ച ജൻമ പുണ്യമാണ് മഹാഗുരു. മനുഷ്യമോചനത്തിൻ്റെ ആധാരശിലയിട്ട ഗുരു എക്കാലത്തെയും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
എസ്. എൻ. ഡി. പി. യോഗം തലശ്ശേരി യൂണിയന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ബി.ഇ.എം.പി ഹയർ സെക്കൻഡറി സ്കൂളിൽ ശാഖാ ഭാരവാഹികളെയും ‘ യൂണിയൻ പോഷക സംഘടനാ ഭാരവാഹികളെയും ശ്രീ നാരായണീയരെയും പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ശ്രീ നാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ” ശ്രീ നാരായണ ദർശനങ്ങളുടെ പ്രസക്തി ഇന്നത്തെ കാലത്ത്” എന്ന വിഷയത്തിൽ കതിരൂർ ശാഖാ സിക്രട്ടറി ശ്രീ. രജീഷ് മുഖ്യ പ്രഭാഷണം നടത്തി “ഗുരുസാഗര പുരസ്‌കാരം”-2024-അവാർഡിനർഹനായ അരയാക്കണ്ടി സന്തോഷിനെ യോഗത്തിൽ അഭിനന്ദിച്ചു. കതിരൂർ ശാഖാ പ്രസിഡൻ്റ് രവീന്ദ്രൻ മുരിക്കോളി യൂണിയന്റെ സ്നേഹാദരവ് ഫലകവും വിവിധ ശാഖാ ഭാരവാഹികൾ പൊന്നാടയും അണിയിച്ചു..
യൂണിയൻ പ്രസിഡന്റ് ജിതേഷ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി കെ. ശശിധരൻ സ്വാഗതവും യോഗം ഡയറക്ടർ കെ.ജി. ഗിരീഷ് നന്ദിയും പറഞ്ഞു. യൂത്ത് മൂവ്മെന്റ് മേഖലാ കോ-ഓർഡിനേറ്റർ അർജ്ജുൻ അരയാക്കണ്ടി, കെ. പി. പത്മനാഭൻ, രവീന്ദ്രൻ മുരിക്കോളി, രതീശൻ മാസ്റ്റർ. ശശീന്ദ്രൻ പാട്യം ഇ. മനീഷ്, കെ. സുന്ദരൻ, മഹിജ ടെംപിൾ ഗെയ്റ്റ് സംസാരിച്ചു. സിക്രട്ടറി കെ.ശശിധരൻ സ്വാഗതവും യോഗം ഡയറക്ടർ കെ.ജി. ഗിരീഷ് നന്ദിയുംപറഞ്ഞു.
ചിത്രവിവരണം: എസ്.എൻ.ഡി.പി. ദേവസ്വം സെക്രട്ടരി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.