കണ്ണൂർ :
കണ്ണൂർ ജില്ല തല അധ്യാപക സുഹൃദ് വേദിയുടെ ആഭിമുഖ്യത്തിൽ ഈയിടെ അന്തരിച്ച കലാ, സാംസ്കാരിക, സാഹിത്യ, സംഘടനാ നായകർക്കുള്ള അനുസ്മരണം സംഘടിപ്പിച്ചു. മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർ, അധ്യാപക സംഘടനാനേതാവ് ടി. കരുണാകരൻ മാസ്റ്റർ, കേരളത്തിന്റെ ഭാവ ഗായകൻ പി. ജയചന്ദ്രൻ, സിനിമാ ഗാനരചയിതാവും തിരക്കഥാകൃത്തുമായ മാങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവരുടെ അനുസ്മരണ പരിപാടിയാണ് കണ്ണൂർ ജവഹർ ലൈബ്രറി മിനി ഹാളിൽ സംഘടിപ്പിച്ചത്.
എം.ടി. വാസുദേവൻ നായരെ എസ്. പി. മധുസൂദനൻ മാസ്റ്ററും ടി. കരുണാകരൻ മാസ്റ്ററെ വി. മണികണ്ഠൻ മാസ്റ്ററും, മങ്കൊമ്പ് ഗോപാലകൃഷ്ണനെ കെ. വി. പാർവ്വതി ടീച്ചറും പി. ജയചന്ദ്രനെ രാധാകൃഷ്ണൻ മാണിക്കാത്തും അനുസ്മരിച്ച് പ്രഭാഷണം നടത്തി. സുധീർ കുനിയിൽ ജലജകുമാരി പി.വി., ഷാജിറാം പി.വി. എന്നിവരുടെ നേതൃത്വത്തിൽ പി.ജയചന്ദ്രൻ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഗാന സ്മൃതി നടത്തി ഗാനാർച്ചനയായി ഗാനാലാപനം നടത്തി.
വി. ഇ. കുഞ്ഞനന്തൻ, എം. കുഞ്ഞമ്പു മാസ്റ്റർ, എൻ. പി. ജയപ്രകാശൻ മാസ്റ്റർ, വി. ദാമോദരൻ, കെ. സി. ശ്രീജിത്ത്, എൻ. തമ്പാൻ എന്നിവർ പ്രസംഗിച്ചു.