*തലശ്ശേരി* :: പ്രസിദ്ധമായ തലശ്ശേരി ജഗന്നാഥ ക്ഷേത്ര മഹോത്സവം മാർച്ച് 9 ഞായറാഴ്ച മുതൽ 16 ഞായറാഴ്ച വരെ വിവിധ പരിപാടികളോടെ നടക്കും. 9ന് രാത്രി 10.45 ന് ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ തൃക്കൊടിയേറ്റുന്നതോടെയാണ് ഉത്സവത്തിന് തുടക്കമാവുക. കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ച ശ്രീ നാരായണ ഗുരു താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്കുള്‍പ്പടെ ദൈവാരാധന നടത്തുവാനായി, കേരളത്തിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി നിരവധി ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്ഷേത്രങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രം. തലശ്ശേരിയുടെ സാമൂഹിക നവീകരണത്തിൻ്റെയും മാറ്റത്തിൻ്റെയും ചരിത്രത്തിലെ നാഴികക്കല്ല്കൂടിയാണ് ‘ ശ്രീ ജഗന്നാഥ ക്ഷേത്രം.
ജാതീയതയുടെ വാഴ്ച അവസാനിപ്പിക്കാനായി 1908 ഫിബ്രുവരി 13-ാം തീയതിയാണ് ശ്രീനാരായണ ഗുരു ക്ഷേത്രത്തില്‍ ഒരു ശിവ പ്രതിഷ്ഠ നടത്തിയത്. ജഗന്നാഥ ക്ഷേത്രം എന്ന് നാമകരണം ചെയ്തതും ഗുരു തന്നെ. ശ്രീ നാരായണ ഗുരുദേവന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ അദ്ദേഹത്തിൻ്റെ പ്രതിമ സ്ഥാപിച്ച ഏക ക്ഷേത്രം എന്ന പ്രത്യേകതയും തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിന് അവകാശപ്പെട്ടതാണ്.
ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവം മാർച്ച് 9 മുതൽ 16 വരെ നടക്കും 9ന് രാത്രി 10.45 ന് ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ തൃകൊടിയേറ്റുന്നതോടെയാണ് ഉത്സവത്തിന് തുടക്കമാവുക. മാർച്ച് 10 മുതൽ 15 വരെ സാംസ്കാരി സമ്മേളനവും നടക്കും മുഖ്യമന്ത്രി പിണറായി വിജയയൻ. മന്ത്രിമാരായ ഒ.ആർ കേളു, വി.എൻ വാസവൻ, സിനിമാതാരങ്ങളായ ദിലീപ് , ഉണ്ണി മുകുന്ദൻ, ജോജു ജോർജ്. ജയസൂര്യ ‘ഉൾപ്പെടെയുള്ളവരും വിവിധ ദിവസങ്ങളിലായി നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
ക്ഷേത്ര പരിസരത്ത് ചന്തകളും, ആകാശതൊട്ടിൽ , ആകാശതോണി, തുടങ്ങിയ വിനോദ ഉപാധികളുമായി കച്ചവടക്കാരും തയ്യാറായ് കഴിഞ്ഞുവെന്നും ഉത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ അറിയിച്ചു തലശ്ശേരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മഹോത്സവ കമ്മിറ്റി ജനറൽ കൺവീനറും ജ്ഞാനോദയയോഗം പ്രസിഡണ്ടുമായ അഡ്വ കെ സത്യൻ, സി ഗോപാലൻ, അഡ്വ കെ അജിത്ത്കുമാർ, എം വി രാജീവൻ. തുടങ്ങിയവർ പങ്കെടുത്തു
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post