മാഹി : പുതുച്ചേരി സർക്കാരിന്റെ പ്രതിമാസ സൗജന്യ റേഷൻ പദ്ധതിയോടനുബന്ധിച്ച് മാഹി മേഖലക്ക് ഡിസംബർ – 2024 മാസത്തേക്ക് അനുവദിച്ച റേഷനരിയുടെ 25-02-2024 മുതൽ നിർത്തി വച്ച അരി വിതരണം പുതുച്ചേരിയിൽനിന്ന് അരി വന്നതിനാൽ പുനരാരംഭിച്ചിരിക്കുന്നു.
ആയതിനാൽ ഡിസംബർ മാസത്തെ റേഷനരി കഴിഞ്ഞ ആഴ്ച ലഭ്യമാകാതിരുന്ന കാർഡുടമകൾക്ക്
മഞ്ഞ കാർഡിന് – 10 Kgs, ചുവപ്പ് കാർഡിന് – 20 kgs (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്കൊഴികെ) താഴെപ്പറയുന്ന കേന്ദ്രങ്ങളിൽ വച്ചു
04-03-2025 മുതൽ 06-03-2025 വരെ വിതരണം
ചെയ്യുന്നതാണ്:-
1. റെയിൽവേ സ്റ്റേഷൻ റോഡ്, മാഹി [FPS No.2]
ചെറുകല്ലായി പ്രദേശം മുതൽ മാഹി ടൌൺ പ്രദേശം വരെ ഉള്ള കാർഡുടമകൾ
2.പള്ളൂര്‍,കോയ്യോട്ടുതെരു, ഇടയില്‍പ്പീടിക – പ്രണാം ഹോട്ടലിന് സമീപം, പള്ളൂർ.
ചാലക്കര മുതൽ പന്തക്കൽ വരെ (ചാലക്കര, ചെമ്പ്ര, പള്ളൂർ, ഈസ്റ്റ് പള്ളൂർ, ഗ്രാമത്തി, ഇടയിൽ പീടിക, പന്തക്കൽ )ഉള്ള കാർഡുടമകൾ
സമയം: രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെ.
വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
Mob-No: – 7306 899 601
Mob No: – 9495 617 583
എന്ന്
സിവിൽ സപ്ലൈസ് ഓഫീസർ, മാഹി