പാനൂർ : സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി. പുരുഷോത്തമൻ ലീഡറും, എ. രാഘവൻ മാനേജറുമായ പാനൂർ ഏരിയ ജാഥ ഒന്നാം ദിവസം ചമ്പാട് കുന്നോത്തുമുക്കിൽ നിന്നും ആരംഭിച്ചു കടേപ്രം, പാത്തിപ്പാലം, വളള്യായി, വരപ്ര, കൈവേലിക്കൽ, പാലക്കൂൽ, പാറാട് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കുന്നോത്തുപറമ്പ് ജാതിക്കൂട്ടത്ത് സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ആവേശോജ്ജ്വലമായ വരവേൽപ്പാണ് ജാഥക്ക് നൽകിയത്. പി. പുരുഷോത്തമൻ , എ. രാഘവൻ, കെ.ഇ. കുഞ്ഞബ്ദുള്ള, കെ.കെ. സുധീർകുമാർ, എൻ. അനൂപ്, പി.പി. ബിനോയ്, ഒ.കെ. വാസു, എ. ശൈലജ, കെ. റിനീഷ്, കെ.കെ. രാജീവൻ, സി.കെ. സജില, എം.ടി.കെ. ബാബു, കിരൺ കരുണാകരൻ, പി. ജയചന്ദ്രൻ, പ്രവീണ, എ. ദിനേശൻ മൊകേരി, കെ.കെ. ശ്രീജ, മിഫ്ത്താഹ് എന്നിവർ സംസാരിച്ചു. സമാപന പൊതുയോഗം കെ.കെ. സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. എം.പി. മുകുന്ദൻ അധ്യക്ഷനായി. ജാഥ ലീഡർ, മിഫ്ത്താഹ് ഒളവിലം, വി.പി. പ്രകാശൻ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.