മാഹി: മാഹി റോട്ടറിയുടെ പുതിയ സാരഥികൾ ചുമതലയേറ്റു. ഗ്രീൻസ് ആയുർവേദ ഓഡിറ്റോറിയത്തിൽ നടന്ന ഇൻസ്റ്റലേഷൻ ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ: സന്തോഷ് ശ്രീധർ മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്‌ട് മെമ്പർ ഷിപ്പ് ചെയർ കെ. ശ്രീധരൻ നമ്പ്യാർ ഇൻഡക്ഷൻ ഓഫീസറായിരുന്നു. കെ.ജയരാജൻ പ്രസിഡണ്ടായും, സംഗീത് സുരേന്ദ്രൻ സെക്രട്ടരിയായും ചുമതലയേറ്റു.
ക്ലബ്ബ് അഡ്വൈസർ കെ.ചന്ദ്രൻ, വടകര റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് കെ.രവിചന്ദ്രൻ, വടകര റോട്ടറി സെക്രട്ടരി കെ.ആർ. അനുപ്‌കുമാർ, അഡ്വ: എ.പി. അശോകൻ സംസാരിച്ചു. അംഗങ്ങൾ പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.