തിരിച്ചു വന്ന പ്രവാസികളുടെ പ്രശ്നത്തിന് പരിഹാരം വേണം* പ്രവാസി ലീഗ് കമ്മിറ്റി പുതുച്ചേരി സംസ്ഥാനത്ത് രൂപീകരിക്കും
മാഹി [ പുതുച്ചേരി ] സംസ്ഥാനത്ത് പ്രവാസി ലീഗ് പ്രവർത്തനം സജീവമാക്കുന്നതിനും സംസ്ഥാന കമ്മിറ്റി രൂപീകരിക്കുന്നതിനും വേണ്ടി ഏപ്രിൽ മാസത്തിൽ ജില്ലാ കമ്മിറ്റികൾ രൂപീകരിക്കുവാൻ പുതുച്ചേരി സംസ്ഥാന പ്രവാസി ലീ ഗ്സ്പെഷ്യൽ മീറ്റ് ഉൽഘാടനം ചെയ്‌ത് ദേശീയ പ്രസിഡന്റ് പ്രൊഫ: ഖാദർ കാദർ മൊയ്‌തീൻ അറിയിച്ചു
പ്രവാസി ലീഗ് ദേശീയ ജനറൽ സെക്രട്ടറി എം. എസ്. അലവി അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന പ്രവാസി ലീഗ് പ്രസിഡന്റ് ഹനീഫ മുന്നിയൂർ മുഖ്യ പ്രഭാഷണം നടത്തി. സംഘടനാ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന് വേണ്ടി കെ.പി അബ്‌ദുൽ കരിം ഹാജി [ മാഹി ] ചീഫ് കോർഡിനേറ്ററായി കമ്മിറ്റി രൂപികരിച്ചു. ഹാജാ മൊയ്തീൻ [പോണ്ടിച്ചേരി ] എം. എസ്. ആരിഫ് മരയ്ക്കാർ [കാരയ്ക്കൽ ] അബൂബക്കർ ഗ്രാമത്തി [ മാഹി ] എന്നിവരെ ചുമതലപ്പെടുത്തി