കണ്ണൂർ: അദ്ധ്യാപക സംഘടനാ നേതാവായിരുന്ന പി.വി.രാധാകൃഷ്ണൻ മാസ്റ്ററുടെ ഓർമ്മദിനത്തിൽ പി.വി. ആറിനൊപ്പം പ്രവർത്തിച്ച അദ്ധ്യാപകരുൾപ്പെടയുള്ള ജീവനക്കാർ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ പി.വി.ആർ അനുസ്മരണ സംഗമം നടത്തി. അദ്ധ്യാപക സുഹൃദ് വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ രാധാകൃഷ്ണൻ മാസ്റ്റർക്കൊപ്പം വിവിധ വിദ്യാലയങ്ങളിൽ ജോലി ചെയ്തവരും സംഘടനാ രംഗത്ത് ഒപ്പം പ്രവർത്തിച്ചവരും പങ്കെടുത്തു.
പി.വി.ആറിൻ്റെ ഛായാ ചിത്രത്തിൽ നടത്തിയ പുഷ്പാർച്ചനയോടെ അനുസ്മരണ പരിപാടി ആരംഭിച്ചു. ബാലകൃഷ്ണൻ കയനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദാമോദരൻ കല്യാശേരി അനുസ്മരണ ഭാഷണം നടത്തി.
എൻ. തമ്പാൻ , എം.കെ. അരുണ, എൽ.പി.ജയപ്രകാശ്, എം.വി. നാരായണൻ, എസ്.പി. മധുസൂദനൻ, എം.രത്നകുമാർ, കെ.വി. മധുസുദനൻ, എം. കുഞ്ഞമ്പു , കെ.പി.പ്രസാദൻ, പി. സുധാകരൻ, സി. സലിന, പി.എം. പ്രകാശൻ, എ.നാരായണൻ , എം.കെ. വിനോദൻ, പി.എ. സുരേശൻ, വി.ഇ. കുഞ്ഞനന്തൻ എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post