തലശ്ശേരി : എൻ.സി.പി കതിരൂർ മണ്ഡലം പ്രസിഡണ്ടും കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ടി.വി. നാരായണന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ എൻ.സി.പി.എസ് പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. അനുസ്മരണ യോഗത്തിൽ തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് വരക്കൂൽ പുരുഷു അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് കെ. സുരേശൻ, സംസ്ഥാന നിർവാസമിതി അംഗം കെ. വി. രജീഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. പ്രസന്നൻ, നാഷണലിസ്റ്റ് മൈനോറിറ്റി കോൺഗ്രസ് ജില്ലാ ചെയർമാൻ കെ. മുസ്തഫ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് എം. സുരേഷ് ബാബു, തലശ്ശേരി മണ്ഡലം പ്രസിഡണ്ട് വി.എൻ. വത്സരാജ് എന്നിവർ സംസാരിച്ചു. ഇ.ദാമു സ്വാഗതം പറഞ്ഞു. ടി.പത്മനാഭൻ, എ. കെ. മനോജ് കുമാർ, പി. കെ. ശശി എന്നിവർ നേതൃത്വം നൽകി