മാഹി: പി.കെ. രാമൻ മെമ്മോറിയൽ ഹൈസ്ക്കൂളിൻ്റെ 34ാം വാർഷികം ആഘോഷിച്ചു. മുൻ നഗര സഭ വൈസ് പ്രസിഡന്റും ശ്രീകൃഷ്ണ ക്ഷേത്രം പ്രസിഡൻ്റുമായ ശ്രീ.പി.പി.വിനോദൻ്റെ അധ്യക്ഷതയിൽ മാഹി എം. എൽ.എ. ശ്രീ. രമേഷ് പറമ്പത്ത് ഉത്ഘാടനം ചെയ്തു. മാഹി സി.ഇ. ഓ ശ്രീമതി എം. എം. തനൂജ മുഖ്യപ്രഭാഷണം നടത്തി. ന്യൂമാഹി എം.എം ഹയർ സെക്കൻഡറി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. അബ്ദുൾ അസീസ്, എഡ്യുക്കേഷൻ കമ്മിറ്റി ചെയർമാൻ ശ്രീ. പി.സി ദിവാനന്ദൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് ശ്രീമതി ടി. ആർ. സുജ എന്നിവർ ആശംസ നേർന്നു. ഹെഡ് മിസ്ട്രസ് ശ്രീമതി സി.പി. ഭാനുമതി സ്വാഗതം പറഞ്ഞു. മാനേജർ ശ്രീ. കെ. അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ. സെക്രട്ടറി ശ്രീമതി. പി.വി.നിമ്മി നന്ദി പറഞ്ഞു. വിവിധ കലാപരിപാടികളും ഉണ്ടായി. സുനിത, ഭാഗ്യലക്ഷ്മി, ശരണ്യ, ആശ്രിത്, വിജിത്ത്, സുഗേഷ്, മനോജ്, ബിന്ദു, അഖില, മുതലായവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.