മാഹി ഗവ.ജനറൽ ആശുപത്രിയിൽ മുഴുവൻ വകുപ്പുകളിലും വാർഡുകളിലും പബ്ലിക്ക് അഡ്രസ്സ് സിസ്ററം പ്രവർത്തനം ആരംഭിച്ചു.
മാഹി ഗവ.ജനറൽ ആശുപത്രിയിൽ മുഴുവൻ വകുപ്പുകളിലും വാർഡുകളിലും പബ്ലിക്ക് അഡ്രസ്സ് സിസ്ററം പ്രവർത്തനം ആരംഭിച്ചു. രണ്ടര ലക്ഷത്തിൽ പരം രൂപ ചിലവഴിച്ച് സ്ഥാപിച്ച സൗണ്ട് സിസ്റ്റം മാഹി റീജണൽ അഡ്‌മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ ഉദ്ഘാടനം ചെയ്‌തു. ഡപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്‌ടർ ഡോ.സൈബുന്നീസ്സ ബീഗം, ബ്ലഡ് ബാങ്ക് ഇൻ-ചാർജജ് ഡോ.ശ്രീജിത്ത് സുകുമാർ, പി.പി.രാജേഷ്, അജിത കുമാരി, വസന്തകുമാരി, പി.ശാലിനി തുടങ്ങിയവർ പങ്കെടുത്തു. കാഷ്വാലറ്റിയിൽ അടിയന്തിര ഘട്ടത്തിൽ വാർഡുകളിലും ഒ.പി.ഡി.യിലും ഡ്യൂട്ടി എടുക്കുന്ന ഡോക്ടർമാരെ ഉടൻ സേവനം ലഭ്യമാക്കാനും വാർഡുകളിലെ രോഗികൾക്ക് ആശ്വാസമേകികൊണ്ട് സംഗീതം കേൾക്കാനും ഇതുവഴി സാധിക്കും.
f