ന്യൂമാഹി : പെരിങ്ങാടി മാങ്ങാട് ശ്രീ വാണു കണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിൽ ഫെബ്രവരി 21 മുതൽ 25 വരെ നടക്കുന്ന തിറ മഹോത്സവത്തിൻ്റെ ഭാഗമായി കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 8 ന് രാവിലെ 9 മണിക്ക് സുരേഷ് കുത്തുപറമ്പ് കലാമത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.
അംഗൻവാടി നഴ്‌സറി, ജൂനിയർ എൽ.പി, സീനീയർ എൽ.പി, യു.പി, ഹൈസ്കൂൾ എന്നീ വിഭാഗങ്ങൾക്കായി കഥപറയൽ, ആംഗ്യപ്പാട്ട്, നഴ്സറിഗാനം, ചിത്രരചന ക്രയോൺ / വാട്ടർകളർ പദ്യം ചൊല്ലൽ, ലളിതഗാനം, ശാസ്ത്രീയ സംഗീതം, പ്രസംഗം, മാപ്പിളപ്പാട്ട്, പ്രശ്നോത്തരി, കവിതാ പാരായണം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നതിന് 9447775830, 9633345137 എന്നീ നമ്പറിൽ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് എം.പി.പവിത്രൻ, വി.കെ.ഭാസ്കരൻ, വി.കെ.രാജേന്ദ്രൻ, സി.വിനോദൻ, കെ.കെ.ഭാസ്ക്കരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.