Latest News From Kannur

Union Budget 2025: ആദായ നികുതി ഇളവ് പരിധി 12 ലക്ഷമാക്കി ഉയര്‍ത്തി, വന്‍ പ്രഖ്യാപനവുമായി ധനമന്ത്രി

0

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരണം തുടങ്ങി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അടുത്ത അഞ്ച് വര്‍ഷം അവസരങ്ങളുടെ കാലമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.

നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന എട്ടാമത് സമ്പൂര്‍ണ ബജറ്റാണിത്. മധ്യവര്‍ഗത്തിന് അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. കാര്‍ഷിക, വ്യാവസായിക, അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍, ആരോഗ്യം, നികുതി, കായിക തുടങ്ങി സര്‍വമേഖലയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്..

ആദായ നികുതി ഇളവ് പരിധി 12 ലക്ഷമാക്കി ഉയര്‍ത്തി, വന്‍ പ്രഖ്യാപനവുമായി ധനമന്ത്രി.
ഓഹരി വിപണി താഴേക്ക്
ബജറ്റിൻ്റെ പകുതി ഘട്ടം പിന്നിടുമ്പോൾ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 371ഉം നിഫ്റ്റി 99ഉം പോയിൻ്റ് താഴ്ന്നു.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒരു ലക്ഷം രൂപ വരെ നികുതി ഇളവ്. പരിധി 50,000ത്തില്‍ നിന്ന് ഒരു ലക്ഷമാക്കി.

ടിഡിഎസ് 6 ലക്ഷമാക്കി ഉയര്‍ത്തി.

സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശ രഹിത വായ്പ ഒന്നരലക്ഷം കോടി വകയിരുത്തും.

ഇന്ത്യ പോസ്റ്റിനെ ലോജിസ്റ്റിക്‌സ് കമ്പനിയാക്കി മാറ്റും. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴി പദ്ധതി നടപ്പിലാക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും, ഇവി ബാറ്ററികള്‍ക്ക് ഇളവ്.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തി; വനിത സംരംഭകര്‍ക്ക് രണ്ടു കോടി രൂപ വരെ വായ്പ.

മിഡില്‍ക്ലാസിനെ ശക്തിപ്പെടുത്തും, വികസിത ഭാരതത്തിലേക്കുള്ള യാത്ര; സമ്പൂര്‍ണ ദാരിദ്ര്യം നിര്‍മാര്‍ജനം ലക്ഷ്യം.

ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വില കുറയും. 36 ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഇളവ്. 6 ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് നികുതിയില്ല

പുതിയ ആദായ നികുതി ബില്‍ അടുത്ത ആഴ്ച.

ഇര്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം

120 നഗരങ്ങളിലേക്ക് ഉഡാന്‍ പദ്ധതി.

ബിഹാറില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്‌.

പുതിയ ആദായ നികുതി ബില്‍ വരുന്നു. അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി.

ടൂറിസം വികസനം: 50 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിപ്പിക്കും. സംസ്ഥാനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കും. ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍.

സസ്യാഹാരികളുടെ പ്രോട്ടീന്‍ എന്നറിയപ്പെടുന്ന മഖാന എന്ന താമരവിത്തിനായി പ്രത്യേക ബോര്‍ഡ്‌.

1.7 കോടി കര്‍ഷകര്‍ക്ക് പ്രയോജനം; പിഎം ധന്‍ധ്യാന്‍ കൃഷി യോജനഎഐ വികസനത്തിന് 500 കോടി. എഐ വിദ്യാഭ്യാസത്തിന് 3 സെന്റര്‍ ഓഫ് എക്‌സലന്‍സ്.

ആരോഗ്യ മേഖല:
മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ സെന്ററുകള്‍

അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രത്യേക പോഷകാഹാര പദ്ധതി.

വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍
എല്ലാ പ്രാദേശിക ഭാഷകളിലും പാഠ പുസ്തകം

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കും

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍

2028ടെ എല്ലാവര്‍ക്കും കുടിവെള്ളം, 2028ല്‍ ജല്‍ജീവന്‍ പദ്ധതി പൂര്‍ത്തിയാക്കും

എം.എസ്.എം.ഇ.കള്‍ക്ക് ധനസഹായം ഉറപ്പാക്കും.

ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി.

സ്റ്റാര്‍ട്ടപ്പില്‍ 27 മേഖലകള്‍ കൂടി ഉള്‍പ്പെടുത്തും.

കാര്‍ഷിക മേഖലയ്ക്ക് പിഎം ധന്‍ധ്യാന്‍ കൃഷിയോജന.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് 3ല്‍ നിന്ന് അഞ്ച് ലക്ഷമാക്കി

ലക്ഷദ്വീപിനും ആന്‍ഡമാന്‍ നിക്കോബാറിനും പ്രത്യേക പദ്ധതി, കാര്‍ഷിക മേഖലയില്‍ നൈപുണ്യ വികസനം. കാര്‍ഷിക ഉല്‍പ്പാദനം കുറഞ്ഞ മേഖലയ്ക്ക് കൈത്താങ്, ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യം, വികസിത് ഭാരത് വിഷന്‍ വഴികാട്ടും

കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവരെ കേന്ദ്രീകരിച്ച് വിശാലമായ പത്ത് മേഖലകളിലേക്ക് വികസന പദ്ധതികൾ.

 

 

Leave A Reply

Your email address will not be published.