Latest News From Kannur

സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച പാനൂർ യു.പി. സ്കൂളിൽ

0

പാനൂർ : ഐ.ആർ. പി.സി പാനൂർ, പ്രവാസിസംഘം പാനൂർ, തലശ്ശേരി സഹകരണ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെ പാനൂർ യു.പി.സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. പാനൂർ നഗരസഭ ചെയർമാൻ കെ.പി. ഹാഷിം മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

മെഡിക്കൽ ലാബ് , ഇസിജി , സൗജന്യ രക്തഗ്രൂപ്പ് നിർണയം തുടങ്ങിയവക്ക് മെഡിക്കൽ ക്യാമ്പിൽ സൗകര്യമുണ്ടാവും .

പൾമണോളജിസ്റ്റ് ഡോ. ധനിഷ , ഓർത്തോപീഡിക്സ് സർജൻ ഡോ. അനൂബ് കുമാർ പി.ടി , ന്യൂറോളജിസ്റ്റ് ഡോ. ജയകൃഷ്ണൻ എം.പി, കാർഡിയോളജിസ്റ്റ് ഡോ. പ്രവീൺ ആർ.വി, ഗൈനക്കോളജിസ്റ്റ് ഡോ. മിനി ബാലകൃഷ്ണൻ , എന്നീ ഡോക്ടർമാരുടെ സേവനം മെഡിക്കൽ ക്യാമ്പിൽ ലഭ്യമാണ്.

കാമ്പിൽ പരിശോധന നടത്താൻ ആഗ്രഹിക്കുന്നവർക്ക് പാനൂർ അസ്ദ ഹൈപ്പർ ഫാർമസി, പാരിസ് മെഡിക്കൽസ്, പാരിസ് ഫാർമ ബസ്സ്റ്റാൻ്റ് , അമൃത മെഡിക്കൽസ് , താഴെ ചമ്പാട് അസ്ദ ഫാർമസി എന്നിവിടങ്ങളിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
9447 481 130 , 9947 498 735 , 9496 359 369 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
മെഡിക്കൽ ക്യാമ്പ് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാൻ ചേർന്ന യോഗത്തിൽ കെ.കെ. സുധീർകുമാർ, എൻ.പി.ശശികുമാർ, സി.കെ. ശ്രീജേഷ് , ഹാരിസ് മരക്കാർ എന്നിവർ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.