Latest News From Kannur

മാറിയ വിദ്യാഭ്യാസ രീതി ; രക്ഷിതാക്കൾ ജാഗരൂകരാകണം! -ഡി. മോഹൻ കുമാർ

0

മാഹി: മയ്യഴി മേഖലയിൽ സർക്കാർ വിദ്യാലയങ്ങളിൽ സി.ബി.എസ്.ഇ. പാഠ്യപദ്ധതി സമ്പൂർണ്ണമായി നടപ്പിലാക്കിയ സാഹചര്യത്തിൽ കുട്ടികളുടെ പഠനകാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ പറഞ്ഞു.

മൂലക്കടവ് ഗവ. എൽ.പി. സ്കൂൾ വാർഷികം
‘ സിംഫണി ’25 ‘ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികൾ പത്തു പന്ത്രണ്ട് ക്ലാസ്സിലെ, പബ്ലിക്ക് പരീക്ഷക്ക് ഒരുങ്ങുന്ന സമയത്ത് നാം കാണിക്കുന്ന ശ്രദ്ധയെക്കാൾ പ്രാധാന്യം കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ കാലത്ത് കാണിക്കണമെന്നും
ലോവൽ പ്രൈമറി ക്ലാസ്സിൽ കുട്ടികൾ നേടേണ്ട പഠനശേഷികൾ നേടിയെന്ന് അധ്യാപകരും രക്ഷിതാക്കളും ഒത്തു ചേർന്ന് ഉറപ്പു വരുത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.

രാഷ്ട്രപിതാവിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാരംഭിച്ച ചടങ്ങിൽ
മാഹി വിദ്യാഭ്യാസ വകുപ്പ്
മേലധ്യക്ഷ എം.എം. തനൂജ അധ്യക്ഷത വഹിച്ചു.

പിന്നണി ഗായകൻ എം മുസ്തഫ ചടങ്ങിൽ മുഖ്യാതിഥിയായി.

കെ. രൂപശ്രീ സുജൻ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

മുൻ പ്രധാനാധ്യാപിക
ഒ.ഉഷ,അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് കെ.പി. നഫീസ ഹനീഫ് എന്നിവർ
ആശംസകൾ നേർന്നു.

പ്രധാനാധ്യാപിക എം വിദ്യ സ്വാഗതവും എം.റെന്യ നന്ദിയും പറഞ്ഞു.

പഠന മേഖലയിലും ശാസ്ത്ര കലാകായിക രംഗങ്ങളിലും മികവ് തെളിയിച്ച കുട്ടികളെ വേദിയിൽ ഉപഹാരം നൽകി അനുമോദിച്ചു.

പ്രീപ്രൈമറി മുതൽ അഞ്ചുവരെ ക്ലാസ്സിലുള്ള കുട്ടികൾ അവതരിപ്പിക്കുന്ന വർണ്ണാഭമായ കലാപരിപാടികളോടെ
‘സിംഫണി 25’ സ്കൂൾ വാർഷികം രാത്രി 9 മണിയോടെ സമാപിക്കും.

Leave A Reply

Your email address will not be published.