Latest News From Kannur

ശ്രീ കോയ്യോടൻ കോറോത്ത് തിറമഹോത്സവം 2025 ജനുവരി 29,30,31 (1200 മകരം 15,16,17)

0

പള്ളൂരിന്റെ ദേശീയോത്സവമായ ശ്രീ കോയ്യോടൻ കോറോത്ത് തിറമഹോത്സവം 2025 ജനുവരി 29.30,31 (1200 മകരം 15,16,17) എന്നീ തിയ്യതികളിൽ ആഘോഷിക്കുകയാണ്. ഉത്സവത്തോടുനുബന്ധിച്ച് ജനുവരി 30 ന് കാലത്ത് 6 മണിക്ക് പള്ളിയുണർത്തൽ. ഉച്ചക്ക് 12-30 ന് തായമ്പയോടുകൂടിയുള്ള ഉച്ച പൂയ്യ. വൈകുന്നേരം 6 മണിക്ക് നിറദീപം. തുടർന്ന് 40 ഓളം ശാസ്തപ്പൻ വെള്ളാട്ടങ്ങൾ ഒരേ സമയം കെട്ടിയാടുന്നു. തുടർന്ന് ഗുരുകാരണവർ, ഗുളികൻ, ഘണ്ഠാകർണൻ , ഉച്ചിട്ട ഭഗവതി, വിഷ്ണുമൂർത്തി.  രാത്രി 2മണിക്ക് മേലേരി കൂട്ടൽ.

ജനുവരി 31 ന് കാലത്ത് കലശം വരവ് തുടർന്ന് ഗുളികൻ, ഘണ്ഠാകർണൻ, ശാസ്തപ്പൻ, കാരണവർ, ഉച്ചിട്ട ഭഗവതി, വിഷ്ണുമൂർത്തി, എന്നീ ദൈവകോലങ്ങൾ കെട്ടിയാടുന്നു.  ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിവരെ പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്.

Leave A Reply

Your email address will not be published.