കണ്ണൂര്‍ പുഷ്‌പോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. ജയരാജ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയില്‍ ഫലപ്രദമായി ഇടപെടാന്‍ ഗ്രന്ഥശാലകള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. തരിശായി കിടക്കുന്ന സ്ഥലം കണ്ടെത്തി പ്രവര്‍ത്തകരുടെ കൂട്ടായ്മ വളര്‍ത്തിയെടുക്കണം. കൃഷിയോടുള്ള ആഭിമുഖ്യമുണ്ടാക്കി പ്രോത്സാഹനം നല്‍കണം. അതിലൂടെ പുതിയ കാര്‍ഷിക സംസ്‌കാരം രൂപപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മൂന്നു പെരിയ എ.കെ.ജി. സ്മാരക ഗ്രന്ഥാലയം ആന്റ് വായനശാല, തലോറ എ. കെ. ജി. സ്മാരക ഗ്രന്ഥാലയം ആന്റ് വായനശാല, മയ്യില്‍ വേളം പൊതുജന വായനശാല, കണ്ണപുരം കീഴറ വിജ്ഞാന പോഷിണി വായനശാല കാനച്ചേരി ഗ്രാമീണ ഗ്രന്ഥാലയം, കാഞ്ഞിലേരി പൊതുജന ഗ്രന്ഥാലയം, കൊളച്ചേരി ചേലേരി പ്രഭാത വായനശാല എന്നീ ഗ്രന്ഥശാലകളെ ആദരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. വിജയന്‍ അധ്യക്ഷനായിരുന്നു. പി.വി രാമകൃഷ്ണന്‍, ജി. വി. പ്രദീപ് കുമാര്‍, പി. ജനാര്‍ദനന്‍, ലക്ഷ്മണന്‍, എന്‍. ശ്രീധരന്‍, പി ജനാര്‍ദ്ദനന്‍ കാത്തിലേരി, വിനോദ് എന്നിവര്‍ കൃഷി അനുഭവങ്ങള്‍ വിശദീകരിച്ചു. ടി. വേണുഗോപാലന്‍, കെ. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പുഷ്പാലങ്കാര മത്സരവും ബഡ്സ് സ്‌കൂള്‍ കലാമേളയും അരങ്ങേറി.
പുഷ്‌പോത്സവ നഗരിയില്‍ ഇന്ന് (23/01)
പുഷ്‌പോത്സവത്തിന്റെ ഭാഗമായി വയോജനങ്ങളും കാര്‍ഷിക രംഗവും സെമിനാര്‍, രാവിലെ 10 ന് പാചക മത്സരം, കുമ്പളങ്ങ ഇളവന്‍ ഹല്‍വ, ബട്ടണ്‍ കേക്ക്, മൂന്നിന് മെഹന്തി ഫെസ്റ്റ്, മൈലാഞ്ചിയിടല്‍ മത്സരം (സ്ത്രീകള്‍ക്ക്) കലാസന്ധ്യ, നൃത്ത സന്ധ്യ.